പത്തനംതിട്ട: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രത്യാശയുമായി ശബരിമല ക്ഷേത്രത്തിൽ ആയിരങ്ങൾ വിഷുക്കണി ദർശിച്ചു. പുലർച്ചെ മുതൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഭക്തർ സായൂജ്യം നേടി.(Vishu Darshan at Sabarimala, Thousands seek virtue )
വിഷു ദിനമായ ഇന്ന് പുലർച്ചെ 4 മണിക്ക് ദർശനത്തിനായി തിരുനട തുറന്നു. പുലർച്ചെ 4.05 മുതൽ രാവിലെ 7 മണി വരെ ഭക്തർക്ക്...
തിരുവനന്തപുരം: വലിയ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം ചോദ്യമുനയിൽ. മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.(Where is the Sabarimala gold theft case investigation going?)
തിരഞ്ഞെടുപ്പ് കാലയളവിൽ കേസിൽ ഒരാളെപ്പോലും ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. തൊണ്ടിമുതലിൻ്റെ കാര്യത്തിലും അവ്യക്തത തന്നെയാണ്....
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പതിനൊന്നാം പ്രതിയായ ശങ്കരദാസ് നിലവിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു.(Sabarimala gold theft case, KP Sankaradas granted bail, last accused also released)
പ്രത്യേക അന്വേഷണസംഘം നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്....
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അവസാന പ്രതിയും ജാമ്യപ്രതീക്ഷയിൽ. കെ.പി. ശങ്കരദാസ് സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതിക്ക് തുണയായത്.(Sabarimala gold theft case, Court to consider KP Sankaradas's bail plea today)
2026 ജനുവരിയിലാണ് കെ.പി....
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം നിശ്ചയിച്ചതിലും നീളുമെന്ന് സൂചന. യുവതീപ്രവേശനത്തെ എതിർക്കുന്ന കക്ഷികളുടെ വാദം പൂർത്തിയാകാത്ത പശ്ചാത്തലത്തിലാണിത്. അതേസമയം, ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒരു വിഭാഗത്തെ വിലക്കുന്നത് ഹിന്ദു മതത്തിന്റെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന വാദത്തിനിടെ നിരീക്ഷിച്ചു.(Sabarimala case, Arguments in Supreme court...
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. കേസിൽ സുപ്രധാന കക്ഷിയായ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കുക. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ബോർഡിനായി ഹാജരാകും.(Sabarimala women's entry, Arguments to continue in Supreme Court today)
ശബരിമലയിലെ പാരമ്പര്യ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും...
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ കേന്ദ്ര സർക്കാരും കോടതിയും തമ്മിൽ ശക്തമായ വാദപ്രതിവാദം. മതാചാരങ്ങളെ അന്ധവിശ്വാസമെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയപ്പോൾ, അതിനുള്ള പാണ്ഡിത്യം കോടതികൾക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.(Sabarimala case, Supreme Court says court can...
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദങ്ങൾ നിരത്തുന്നത്.(Sabarimala women's entry, Arguments in Supreme Court to continue today)
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ...
ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ സുപ്രീം കോടതി വിധിയിൽ പുനഃപരിശോധന വേണമെന്ന ഹർജികളിൽ ഇന്ന് വാദം ആരംഭിക്കും. പുനഃപരിശോധനാ ഹർജിക്കാരുടെ ഒപ്പം വിഷയത്തിൽ വാദം ഉന്നയിക്കാൻ ഒരു മണിക്കൂർ സമയം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.(Sabarimala women entry, Center submits written arguments)
ഒൻപതംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹർജികളിലെ ഭരണഘടനാപരമായ...
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ശബരിമല വിഷയത്തിന് പുറമെ മറ്റ് മതങ്ങളിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ ഘട്ടത്തിൽ പരിഗണിക്കുന്നുണ്ട്.(Sabarimala women entry, Important arguments in the supreme court...