Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kollam

കൊല്ലത്ത് UDFൽ സീറ്റ് തർക്കം മുറുകുന്നു: പാർട്ടിക്ക് തലവേദനയായി പുനലൂരും ചടയമംഗലവും | UDF

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലെത്തിയിട്ടും കൊല്ലം ജില്ലയിലെ പുനലൂർ, ചടയമംഗലം സീറ്റുകളെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിന് തലവേദനയാകുന്നു. പുനലൂർ സീറ്റ് മുസ്ലീം ലീഗിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം ഉറച്ചുനിൽക്കുകയാണ്.(Seat dispute intensifies in UDF in Kollam) പുനലൂർ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നൽകിയാൽ മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ...

കൊല്ലത്ത് തെരുവുനായ ഭീതി: നിരവധി പേർക്ക് പരിക്ക് | Stray dog

കൊല്ലം: ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ തുടങ്ങിയ നായയുടെ ആക്രമണം പിറ്റേന്ന് രാവിലെ ഒൻപതര വരെ നീണ്ടുനിന്നു. വീടുകൾക്കുള്ളിൽ അതിക്രമിച്ചു കയറിയും വഴിയിൽ നിന്നവരെയുമാണ് നായ ലക്ഷ്യം വെച്ചത്.(Stray dog scare in Kollam, Several people...

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും | Dr. Vandana Das murder

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിനുള്ള ശിക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ഇന്ന് വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. (Dr. Vandana Das murder case, Accused Sandeep to be sentenced...

വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ‘സൈക്കോ’ നാടകം പൊളിച്ച് പ്രോസിക്യൂഷൻ | Dr. Vandana Das murder

കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് മാനസിക വൈകല്യമുണ്ടെന്ന വാദം പ്രോസിക്യൂഷൻ കോടതിയിൽ അതിസമർത്ഥമായി പൊളിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അംഗീകരിച്ചാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി സന്ദീപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും.(Dr. Vandana Das murder case, Prosecution debunks accused Sandeep's...

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ | Dr. Vandana Das murder

കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദനാ ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒരു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് വിധി. പ്രതിക്ക് നൽകേണ്ട ശിക്ഷാവിധി മറ്റന്നാൾ കോടതി പ്രഖ്യാപിക്കും.(Dr. Vandana Das murder case, Court finds accused Sandeep guilty) കേസിൽ 70-ലധികം സാക്ഷികളെ...

ചാത്തന്നൂർ തിരിച്ചുപിടിക്കാൻ കോൺഗ്രസ്: ഫോർവേർഡ് ബ്ലോക്കിനെ വെട്ടി സൂരജ് രവി സ്ഥാനാർത്ഥിയാകും | Congress

കൊല്ലം: ചാത്തന്നൂർ നിയമസഭാ മണ്ഡലത്തെച്ചൊല്ലി യുഡിഎഫിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരിച്ചുവാങ്ങി കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി ചാത്തന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും.(Congress to regain Chathannoor, cutting the Forward Bloc) സീറ്റ് വിഭജനത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ്...

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: ഇന്ന് വിധി പറയും | Dr. Vandana Das murder

കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേരള മനഃസാക്ഷിയെ നടുക്കിയ കൊലപാതകത്തിലാണ് സുപ്രധാനമായ വിധി വരുന്നത്.(Dr. Vandana Das murder case, Verdict to be announced today) ജി. സന്ദീപ് ആണ് കേസിലെ ഏക പ്രതി. 2023 മെയ് 10-ന് പുലർച്ചെ...

ഭാര്യയെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ചു കൊന്നു: കൊല്ലത്ത് ദമ്പതികൾ കസ്റ്റഡിയിൽ | Couple

കൊല്ലം: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്ന തർക്കത്തെത്തുടർന്ന് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശി വരുൺ, ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെ പാരിപ്പള്ളി വേളമാനൂരിലായിരുന്നു സംഭവം.(Man was beaten to death in Kollam, Couple in custody) യുവതിയെ ഇയാൾ...

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് RSP: ചവറയിൽ ഷിബു ബേബി ജോൺ, ആറ്റിങ്ങലിൽ സന്തോഷ് ഭദ്രൻ | RSP

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആർഎസ്പി. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി നേതാവ് എ.എ. അസീസാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ഇത്തവണ അഞ്ച് സീറ്റുകളിലാണ് ആർഎസ്പി മത്സരിക്കുന്നത്.(RSP announces candidates, Shibu Baby John in Chavara) ചവറ: ഷിബു ബേബി ജോൺ, കുന്നത്തൂർ: ഉല്ലാസ് കോവൂർ, ഇരവിപുരം: അഡ്വ. വിഷ്ണു മോഹൻ, ആറ്റിങ്ങൽ:...

പുനലൂർ സീറ്റ് വച്ചുമാറണമെന്ന് മുസ്ലീം ലീഗ്: ചടയമംഗലത്തിനായി സമ്മർദ്ദം ശക്തം | Muslim League

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം കടുക്കുന്നു. കൊല്ലം ജില്ലയിലെ പുനലൂർ സീറ്റ് വച്ചുമാറണമെന്ന ആവശ്യത്തിൽ മുസ്ലീം ലീഗ് ഉറച്ചുനിൽക്കുന്നതാണ് മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പുനലൂരിന് പകരം ചടയമംഗലം മണ്ഡലം വിട്ടുനൽകണമെന്നാണ് ലീഗിന്റെ ആവശ്യം.(Muslim League demands Punalur seat be changed) പുനലൂർ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാനില്ലെന്നാണ്...
- Advertisement -spot_img

Latest News

കോംഗോയുടെ അട്ടിമറി വീര്യത്തെ കെയ്ൻ പൂട്ടിക്കെട്ടി; ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിൽ | England vs DR Congo Football

അറ്റ്‌ലാന്റ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അട്ടിമറി ജയത്തിന്റെ തൊട്ടരികിൽ നിന്നും ഇംഗ്ലീഷ് പടയോട് പൊരുതി വീണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (England vs DR...
- Advertisement -spot_img