കൊച്ചി: ആലുവയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അപ്രതീക്ഷിത മിന്നൽ പരിശോധനയിൽ പുഴുവരിച്ച ബിരിയാണി അടക്കം വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി (Aluva hotel raid health department). ആലുവ നഗരത്തിന്റെ പരിധിയിൽ തന്നെയുള്ള പ്രമുഖ ഹോട്ടലുകളിലാണ് ഇന്ന് രാവിലെ ആരോഗ്യവിഭാഗം സ്ക്വാഡ് ഒരേസമയം പരിശോധന നടത്തിയത്.
ആലുവ ദേശീയപാതയിൽ പറവൂർ കവലയ്ക്ക് സമീപം...
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ജനവാസ മേഖലയിലെ റോഡരികിൽ സ്ഥാപിച്ചിരുന്ന കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമറിന് പെട്ടെന്ന് തീപിടിച്ചത് നാട്ടുകാരിൽ വലിയ പരിഭ്രാന്തി പരത്തി (Angamaly transformer fire). കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള തിരക്കേറിയ അരിമ്പിള്ളി കവലയിലെ ട്രാൻസ്ഫോമറിനാണ് ശനിയാഴ്ച രാവിലെ 11.30 ഓടെ തീപിടിച്ചത്. ട്രാൻസ്ഫോർമറിൽ നിന്നും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും കറുത്ത പുകയോടും...
കൊച്ചി: എറണാകുളത്ത് പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയ എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.(Grade SI Booked For Sexual Harassment In Kochi)
ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പുറമെ, തന്റെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരിക്കേസിൽ...
കൊച്ചി: നഗരത്തിലെ നിശാപാർട്ടികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി സിറ്റി പോലീസിന്റെ പുതിയ നീക്കം (Kochi DJ Party Ban). കൊച്ചി സെൻട്രൽ എസിപിയാണ് തന്റെ സബ് ഡിവിഷൻ പരിധിയിലുള്ള ഹോട്ടലുകൾക്കും ക്ലബ്ബുകൾക്കും കർശന നിർദ്ദേശം നൽകിയത്.
രാത്രി 12 മണി വരെയാണ് ബാറുകൾക്ക് പ്രവർത്തനാനുമതിയുള്ളതെങ്കിലും, ഡിജെ പാർട്ടികൾ 11 മണിക്ക് തന്നെ...