Kerala

‘പുതിയ സർക്കാർ ഒരു കരാറിലും ഒപ്പ് വച്ചിട്ടില്ല, എല്ലാം ചെയ്തത് മുൻ സർക്കാർ, കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷം’: മന്ത്രി N ഷംസുദ്ദീൻ | Education Minister N Samsudheen

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ. ഈ സർക്കാർ പുതിയ കരാറുകളിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും, മുൻ സർക്കാർ ഒപ്പിട്ട കരാർ സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും മന്ത്രി സഭയെ അറിയിച്ചു. സിപിഐ അംഗം പി. പ്രസാദ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു...

സ്വർണ്ണവിലയിൽ നേരിയ ഇടിവ്: പവന് ഇന്ന് കുറഞ്ഞത് 200 രൂപ | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിലെ ഇടിവ് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിലക്കുറവ് രേഖപ്പെടുത്തിയ സ്വർണ്ണത്തിന് ഇന്ന് വീണ്ടും 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,05,840 രൂപയായി വില താഴ്ന്നു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്; ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 13,230 രൂപയാണ്.(Gold Price Continues...

സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ: മന്ത്രിസഭാ യോഗത്തിൽ തീരുമാനം | Bishwanath Sinha

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ചു. നിലവിൽ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് ഔദ്യോഗിക പദവിയിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.(Bishwanath Sinha Appointed As The New Chief Secretary...

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ‘ഓപ്പറേഷൻ തൂഫാൻ’: അയൽ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി | Operation Toofan

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കുന്നതിനുമായി കേരള സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത പ്രവർത്തനം നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.(Operation Toofan, Kerala Seeks Collaborative Action With Neighboring...

കൊച്ചിയിൽ റെയിൽവേ ട്രാക്കിൻ്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല: മോഷ്ടിച്ചതെന്ന് സംശയം | Half Kilometer Of Railway Track Stolen

കൊച്ചി: വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖത്ത് നിന്ന് അര കിലോമീറ്ററോളം റെയിൽവേ ട്രാക്ക് കാണാനില്ല. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്ന അതീവ സുരക്ഷാ മേഖലയിൽ നിന്ന് ആണ് ലോഹഭാഗങ്ങൾ കാണാതായത്.(Half Kilometer Of Railway Track Stolen From High Security Willingdon Island) ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കുപാളങ്ങളാണ്...

വാഹനാപകടങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ ശാസ്ത്രീയ പഠനം: എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’ രൂപീകരിക്കുന്നു | Kerala Government

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും 'പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം'  അഥവാ അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ് നിർദ്ദേശം നൽകി. കൊട്ടാരക്കരയിലുണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് തീരുമാനം.(Kerala Government To Form Post Crash Investigation...

പിഎം ശ്രീ പദ്ധതി: തുടർനടപടികൾ ആലോചിക്കാൻ മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ചേരും | Kerala Cabinet Sub Committee

തിരുവനന്തപുരം: പിഎംശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് വൈകുന്നേരം നാലുമണിക്ക് ചേരും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും യോഗം നടക്കുക.(Kerala Cabinet Sub Committee To Meet On PM SHRI Project Implementation) കഴിഞ്ഞ ആഴ്ച ചേർന്ന...

‘വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം’: മദ്യനയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം | Samastha mouthpiece

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമസ്ത മുഖപത്രം. 'വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സർക്കാർ നയത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.(Samastha mouthpiece Criticizes Kerala Government Alcohol Tax Policy) ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഇത്തരമൊരു തീരുമാനം...

‘പാവയാകാൻ ഞാനില്ല, അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി’: ശ്വേത മേനോൻ | Shweta Menon

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്നുള്ള തന്റെ പടിയിറക്കത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിൽ പാവയായി പ്രവർത്തിക്കാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ശ്വേത, നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.(Shweta Menon Alleges Corruption In AMMA Leadership) തനിക്കെതിരെ വ്യാജ പ്രചരണങ്ങളും വ്യക്തിഹത്യയും നടന്നതായി ശ്വേത ആരോപിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ...

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു | Vaniyappara Church

കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നിറഞ്ഞ കല്ലറ ഇന്ന് തുറന്ന് പരിശോധിക്കും. ആർഡിഓയുടെ അനുമതി ലഭിച്ചതോടെയാണ് പോലീസ് കല്ലറ തുറക്കാൻ തീരുമാനിച്ചത്. രാവിലെ പത്ത് മണിയോടെ അതീവ സുരക്ഷയിലും വിദഗ്ധ സംഘത്തിന്റെ സാന്നിധ്യത്തിലുമായിരിക്കും നടപടികൾ.(Vaniyappara Church Mysterious Grave To Be Opened For Investigation) കഴിഞ്ഞ 13-ാം തീയതി സെമിത്തേരിയിലെ 38-ാം നമ്പർ...
- Advertisement -spot_img

Latest News

‘മുഖ്യമന്ത്രി കൃത്യമായി അജണ്ട വച്ച് പ്ലാൻ ചെയ്ത സംഭവമാണ് വിഴിഞ്ഞത്ത് നടന്നത്, പാർട്ടി നിലപാടല്ല MV ജയരാജൻ്റേത്, വർഗ്ഗവഞ്ചനയാണ് തെറ്റ്’: MV ഗോവിന്ദൻ | Vizhinjam port controversy

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ അദാനി - എം.എസ്.സി (MSC) ഓഹരി കൈമാറ്റത്തിൽ ഉന്നതതല അഴിമതി നടന്നതായി ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്....
- Advertisement -spot_img