Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kerala Politics

ക്ലിഫ് ഹൗസ് ഒഴിയുന്ന പിണറായി വിജയൻ ചിന്താ ഫ്ലാറ്റിലേക്ക്: കനത്ത പരാജയത്തിന് പിന്നാലെ തലസ്ഥാനത്ത്, ഔദ്യോഗിക വാഹനമോ അകമ്പടിയോ ഇല്ലാതെ യാത്ര | Pinarayi Vijayan Moving

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. ഇനിയുള്ള കാലം തിരുവനന്തപുരത്ത് അദ്ദേഹം തങ്ങുക എകെജി സെന്ററിന് സമീപമുള്ള 'ചിന്താ ഫ്ലാറ്റിലാ'യിരിക്കും. ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികൾ അദ്ദേഹത്തിനായി പാർട്ടി സജ്ജീകരിച്ചിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലാണ്...

ഇടത് കോട്ടകളിൽ വിള്ളൽ: CPIയിൽ ബിനോയ് വിശ്വത്തിനെതിരെ വിമർശനം, നാളെ നിർണ്ണായക യോഗങ്ങൾ | CPI Leadership Crisis

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ എൽഡിഎഫിൽ ഉൾപ്പാർട്ടി കലാപം രൂക്ഷമാകുന്നു. സിപിഎമ്മിന് പിന്നാലെ സിപിഐയിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ്, സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും.(CPI Leadership Crisis Binoy...

ഇടതുപക്ഷ തകർച്ചക്കിടയിലും പിടിച്ചുനിന്ന് CPI: കരുത്തായത് ജനകീയ മുഖങ്ങൾ | UDF Wins Kerala Assembly Election 2026

തിരുവനന്തപുരം: 2001-ലെ റെക്കോർഡ് വിജയത്തെ അനുസ്മരിപ്പിക്കും വിധം 102 സീറ്റുകളുടെ മിന്നും വിജയവുമായി യുഡിഎഫ് കേരള ഭരണത്തിലേക്ക് തിരിച്ചെത്തുന്നു. 2021-ൽ കേവലം 41 സീറ്റുകളിൽ ഒതുങ്ങിയ യുഡിഎഫ്, അഞ്ച് വർഷത്തിനിപ്പുറം വൻ തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലും എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ ചില മണ്ഡലങ്ങളിൽ കരുത്തുതെളിയിച്ചു.(UDF Wins Kerala...

എറണാകുളത്ത് ‘ക്ലീൻ സ്വീപ്’; 14-ൽ 14 സീറ്റും നേടി യുഡിഎഫ് ചരിത്രം കുറിച്ചു | Ernakulam Election Results 2026

കൊച്ചി: കേരള രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ എറണാകുളം ജില്ലയിൽ എതിരാളികളെ നിഷ്പ്രഭരാക്കി യുഡിഎഫിന്റെ സമ്പൂർണ്ണ വിജയം (Ernakulam Election Results 2026). ചരിത്രത്തിലാദ്യമായി ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചുകയറി. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രവചിച്ചതുപോലെ തന്നെ 'എറണാകുളം സ്വീപ്' യാഥാർത്ഥ്യമായി. സതീശനും കുഴൽനാടനും കുതിച്ചു; മന്ത്രി പി. രാജീവ് വീണു പറവൂരിൽ...

കോൺഗ്രസ് പരമ ദ്രോഹികൾ; ഇടുക്കി പിടിക്കും, എൽഡിഎഫ് വരും; ആത്മവിശ്വാസത്തോടെ എം.എം മണി | MM Mani

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി യുഡിഎഫിനും കോൺഗ്രസിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് എം.എം മണി രംഗത്ത് (MM Mani). ഇടുക്കിയിൽ നിലവിലുള്ള സീറ്റുകൾ എൽഡിഎഫ് നിലനിർത്തുമെന്നും തൊടുപുഴയിൽ ഇത്തവണ അട്ടിമറി മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് മണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പി.ജെ ജോസഫ് മത്സരരംഗത്ത് നിന്ന് മാറിയത് എൽഡിഎഫിന്...

“എന്റെ ഭാര്യ സന്തോഷത്തോടെ കഴിയുന്നത് അവർക്ക് സഹിക്കില്ല”; വിവാദങ്ങൾക്കിടെ കുറിപ്പുമായി അഖിൽ മാരാർ | Akhil Marar Facebook Post

കൊച്ചി: തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിക്കുന്ന 'വിഷ ജീവികൾ'ക്കെതിരെ ശക്തമായ നിലപാടുമായി അഖിൽ മാരാർ (Akhil Marar Facebook Post). തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണം വ്യക്തിപരമായ കാര്യങ്ങളെപ്പോലും വളച്ചൊടിച്ച് കുടുംബം തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നാണ് അഖിലിന്റെ ആരോപണം. തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയാണ് അദ്ദേഹം. എല്ലാ വർഷവും ഏപ്രിൽ-മെയ് മാസങ്ങളിൽ തനിക്കെതിരെ ചിലർ രംഗത്തിറങ്ങാറുണ്ടെന്ന്...

കൊല്ലത്ത് യുഡിഎഫിനെ ചതിച്ചോ? ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി-സിപിഎം രഹസ്യ കൂടിക്കാഴ്ച; ദൃശ്യങ്ങൾ പുറത്ത് | Bindhu Krishna Kollam

കൊല്ലം: ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർ.എസ്.പി. പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപണം (Bindhu Krishna Kollam). കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ച് ആർഎസ്പി ലോക്കൽ സെക്രട്ടറിയും സിപിഎം ജില്ലാ നേതാക്കളും കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം പുകയുന്നത്. കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഈ രഹസ്യ ചർച്ച നടന്നതെന്നാണ്...

‘പരാജയഭീതി മൂലം ഉന്നയിക്കുന്ന ആരോപണം’; എം.വി. ഗോവിന്ദന് മറുപടിയുമായി കെ.കെ. രമ | K.K. Rema

കോഴിക്കോട്: വടകരയിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി കെ.കെ. രമ എംഎൽഎ (K.K. Rema). തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് സിപിഎം ഇപ്പോൾ 'ഡീൽ' ആരോപണം ഉന്നയിക്കുന്നതെന്ന് രമ പരിഹസിച്ചു. പിണറായി സർക്കാരിന്റെ ഭരണവിരുദ്ധതയ്ക്കെതിരെ ജനങ്ങൾ ഒന്നിച്ചു പ്രതികരിക്കുന്നതിൽ പാർട്ടി വ്യത്യാസമില്ലെന്നും അവർ...

മണ്ഡല പുനർനിർണയം: ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമെന്ന് മുഖ്യമന്ത്രി; ‘വികസനം നടത്തിയവരെ ശിക്ഷിക്കരുത്’ | Pinarayi Vijayan

തിരുവനന്തപുരം: രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നീക്കമാണ് മണ്ഡല പുനർനിർണയത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). സാധാരണ ഭരണപരിഷ്‌കാരം എന്നതിനപ്പുറം സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും ബാധിക്കുന്ന ഗൂഢനീക്കമാണിതെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെയും സമവായത്തിലെത്താതെയും കേന്ദ്രം ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനസംഖ്യാ...

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്; വാട്‌സ്ആപ്പ് ഗ്രൂപ്പുകളല്ലെന്ന് കെ. മുരളീധരൻ | K Muraleedharan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. മുരളീധരൻ (K Muraleedharan). മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളല്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വരുന്ന നാലാം തീയതിക്ക് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലാം തീയതി വരെ...
- Advertisement -spot_img

Latest News

പ്രമുഖ മാധ്യമപ്രവർത്തകൻ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് തടഞ്ഞുവെച്ച നടപടി പിൻവലിച്ചു; കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് നൽകി | R Rajagopal Passport

ഡൽഹി: ദി ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങി (R Rajagopal Passport). കൊൽക്കത്ത പോലീസ് പുതിയ...
- Advertisement -spot_img