ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഈജിപ്ത് താരം മുസ്തഫ സിക്കോ നടത്തിയ പ്രസ്താവനകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു (Mostafa Ziko on Lionel Messi). മെസ്സി എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് സമ്മതിക്കുമ്പോഴും, തന്റെ ഫുട്ബോൾ ആരാധന ക്രിസ്റ്റ്യാനോ റൊണാൾഡോയോടാണെന്ന് സിക്കോ തുറന്നുപറഞ്ഞു. അർജന്റീനയ്‌ക്കെതിരായ മത്സരത്തിനിടെ മെസ്സിയുടെ സാന്നിധ്യം...
കെയ്‌റോ: ഫിഫ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ, ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഹൊസാം ഹസ്സന്റെ കരാർ ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ നീട്ടി (Hossam Hassan Contract Extension). മുഹമ്മദ് സലാ നയിക്കുന്ന ഈജിപ്ത് ടീം ഇത്തവണത്തെ ലോകകപ്പിൽ പ്രീക്വാർട്ടർ വരെ എത്തിയത് വലിയ നേട്ടമായാണ് ഫുട്ബോൾ ലോകം കാണുന്നത്.
പ്രീക്വാർട്ടറിൽ നിലവിലെ...
പുരാതന ലോകത്തിന്റെ ബുദ്ധി കേന്ദ്രമായിരുന്നു ഈജിപ്തിലെ അലക്സാണ്ട്രിയ ലൈബ്രറി. ഒരുകാലത്ത് ലോകത്തുള്ള എല്ലാ അറിവുകളും അവിടെയുണ്ടായിരുന്നു. മനുഷ്യൻ ഇതുവരെ ആർജ്ജിച്ച ശാസ്ത്രം, തത്ത്വചിന്ത, ഗണിതം, വൈദ്യശാസ്ത്രം എന്നിവയുടെ ഏക കേന്ദ്രം. എന്നാൽ ആ അറിവുകൾ മുഴുവൻ എവിടെപ്പോയി? ഒരു വലിയ ഗ്രന്ഥശാലയുടെ തിരോധാനം മനുഷ്യചരിത്രത്തെ എത്രയോ നൂറ്റാണ്ടുകൾ പിന്നോട്ട് വലിച്ചിട്ടുണ്ടാകാം. (Library of Alexandria)
എന്തായിരുന്നു...
അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിനിടെ, ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം അംഗങ്ങളും ഡാളസ് പോലീസും തമ്മിൽ സ്റ്റേഡിയം ഇടനാഴിയിൽ വെച്ച് നടന്ന വാഗ്വാദത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് (Egypt Football Dallas Police Altercation). ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണ്ണായകമായ റൗണ്ട് ഓഫ് 32 മത്സരത്തിന് മുന്നോടിയായാണ് ഈജിപ്ത് ടീം ഡാളസിലെത്തിയത്. മത്സരത്തിന്റെ ഭാഗമായി നടന്ന ക്രൗഡ്...
ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ജി പോരാട്ടത്തിൽ ഈജിപ്തും ഇറാനും സമനിലയിൽ പിരിഞ്ഞതോടെ ഈജിപ്ത് പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി (Egypt vs Iran). ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. അവസാന നിമിഷം ഇറാൻ നേടിയ ഗോൾ ഓഫ്സൈഡ് വിളിച്ചതോടെ വിജയപ്രതീക്ഷയിലായിരുന്ന ഇറാൻ...
കെയ്‌റോ: ക്യാൻസർ ബാധിതയാണെന്ന് വ്യാജമായി പ്രചരിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം തട്ടിയെടുത്ത ഈജിപ്ഷ്യൻ ബ്ലോഗർ പോലീസിന് മുന്നിൽ കീഴടങ്ങി. ഈജിപ്തിലെ ഇസ്മായിലിയ സ്വദേശിയായ ദുനിയ ഫൗദ് ആണ് സോഷ്യൽ മീഡിയ വഴി ഏകദേശം 40 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് (ഏകദേശം 70 ലക്ഷം രൂപ) തട്ടിയെടുത്ത ശേഷം അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത് (Egyptian...
അനുബിസ് മരണത്തിൻ്റെയും ശ്മശാനങ്ങളുടെയും മരണാന്തര ജീവിതത്തിൻറെയുമൊക്കെ ഈജിപ്ഷ്യൻ ദൈവമാണ്. അതുപോലെ തന്നെ ശവക്കുഴികളുടെ സംരക്ഷകനും. ലോകമെമ്പാടുമുള്ള മറ്റേതൊരു സംസ്കാരത്തെയും മതത്തെയും പോലെ, ഈജിപ്തുകാർ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിൽ വിശ്വസിച്ചിരുന്നു. അതിനാൽ, മരിച്ചവരെ മരണാനന്തര ജീവിതത്തിലേക്ക് സുഗമമായി കടക്കാൻ സഹായിക്കുന്നതിന് അവർ വിപുലമായ ചടങ്ങുകളും മമ്മിഫിക്കേഷൻ പ്രക്രിയകളും നടത്തി. ഈ യാത്രയിൽ ഒരു പ്രധാന പങ്ക്...
കെയ്‌റോ: പുരാതന കാലത്ത് ഇന്ത്യയും ഈജിപ്തും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള വ്യാപാര ബന്ധം ശരിവെക്കുന്ന പുതിയ കണ്ടെത്തലുകൾ പുറത്ത് (Tamili Scripts discovered in Egypt). ഈജിപ്തിലെ ബെറെനിസ് തുറമുഖത്തിന് സമീപമുള്ള പാറയിൽ കൊത്തിയെടുത്ത ആറ് ശവകുടീരങ്ങളിൽ നിന്ന് 2,000 വർഷം പഴക്കമുള്ള മുപ്പതോളം ലിഖിതങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഇതിൽ 20 ലിഖിതങ്ങൾ പുരാതന തമിഴ്...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...