ന്യൂഡൽഹി: ഐപിഎൽ സീസൺ അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ നടക്കാനിരിക്കുന്ന ഇന്ത്യ എ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനുള്ള 15 അംഗ സ്ക്വാഡിൽ കൗമാര ബാറ്റിങ് താരം വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തി (Vaibhav Sooryavanshi India A Squad). ജൂൺ 9-ന് ദാംബുള്ളയിൽ ആരംഭിക്കുന്ന മുക്കോണ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തിലക് വർമ്മയാണ് നയിക്കുക. ആതിഥേയരായ ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ എന്നിവരാണ് പരമ്പരയിലെ മറ്റ് ടീമുകൾ.
ജൂൺ 26-ന് ആരംഭിക്കുന്ന ഇന്ത്യയുടെ യുകെ (അയർലൻഡ്, ഇംഗ്ലണ്ട്) പര്യടനത്തിനുള്ള സീനിയർ ടീമിലേക്ക് പരിഗണിക്കുന്നതിന് മുന്നോടിയായി സൂര്യവംശിയുടെ പ്രകടനം വിലയിരുത്താനാണ് സെലക്ടർമാരുടെ തീരുമാനം. ശരാശരി 23 വയസ്സ് പ്രായമുള്ള യുവനിരയെയാണ് പര്യടനത്തിനായി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് ടീമിലിടം നേടിയ ഭൂരിഭാഗം പേരും. റിയാൻ പരാഗ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
ഇന്ത്യ എ സ്ക്വാഡ്: തിലക് വർമ്മ (ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിങ്, കുമാർ കുശാഗ്ര, വിപ്രാജ് നിഗം, യാഷ് താക്കൂർ, യുധ്‌വീർ സിങ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.
Summary: Teenage batting prodigy Vaibhav Sooryavanshi has been named in the 15-member India A squad led by Tilak Varma for the upcoming tri-nation 50-over series in Sri Lanka, starting June 9. Selectors aim to assess the young Rajasthan Royals batter through the Pathways squad before considering him for the senior national team’s tour of the United Kingdom starting June 26. The developmental squad features standout domestic performers, with Riyan Parag appointed as vice-captain.

