HomePravasiഗൾഫിൽ റംസാൻ മാസപ്പിറവി നിരീക്ഷണം ചൊവ്വാഴ്ച; വ്രതാരംഭം ബുധനാഴ്ചയോ വ്യാഴാഴ്ചയോ |...

ഗൾഫിൽ റംസാൻ മാസപ്പിറവി നിരീക്ഷണം ചൊവ്വാഴ്ച; വ്രതാരംഭം ബുധനാഴ്ചയോ വ്യാഴാഴ്ചയോ | Ramadan 2026 Moon Sighting UAE

അബുദാബി/റിയാദ്: യു.എ.ഇയിലും സൗദി അറേബ്യയിലും റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ അതാത് രാജ്യങ്ങളിലെ ഔദ്യോഗിക സമിതികൾ ആഹ്വാനം ചെയ്തു (Ramadan 2026 Moon Sighting UAE). ചൊവ്വാഴ്ച (ഫെബ്രുവരി 17) സന്ധ്യയ്ക്ക് മഗ്രിബ് നമസ്‌കാരത്തിന് ശേഷമാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്.

ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യു.എ.ഇ ഫത്വ കൗൺസിൽ ആവശ്യപ്പെട്ടു. മാസപ്പിറവി കാണുന്നവർ 027774647 എന്ന നമ്പറിലോ ഫത്വ കൗൺസിലിന്റെ ഓൺലൈൻ പോർട്ടൽ വഴിയോ വിവരം അറിയിക്കണം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ മാസപ്പിറവി നിരീക്ഷിക്കുന്നവർ അടുത്തുള്ള കോടതിയെ വിവരം അറിയിക്കണമെന്ന് സൗദി സുപ്രീം കോടതി നിർദ്ദേശിച്ചു.

ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാൽ ഫെബ്രുവരി 18-ന് (ബുധനാഴ്ച) റംസാൻ ഒന്നായിരിക്കും. മാസപ്പിറവി കണ്ടില്ലെങ്കിൽ ശഅബാൻ 30 പൂർത്തിയാക്കി ഫെബ്രുവരി 19-ന് (വ്യാഴാഴ്ച) വ്രതം ആരംഭിക്കും. ചൊവ്വാഴ്ച മാസപ്പിറവി കാണാൻ സാധ്യതയില്ലാത്തതിനാൽ ഫെബ്രുവരി 19-ന് റംസാൻ വ്രതം ആരംഭിക്കുമെന്ന് ഒമാൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

റംസാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ചൊവ്വാഴ്ച രാത്രിയോടെ പുറത്തുവരും.

WhatsApp Channel Banner

Latest updates

പത്തനംതിട്ടയിൽ ഇന്ന് രാത്രിയും കനത്ത ജാഗ്രത വേണം; മിന്നൽ...

പത്തനംതിട്ട: മഴ മാറിനിൽക്കുകയാണെങ്കിലും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ (Kerala rain updates,) പശ്ചാത്തലത്തിൽ ഞായറാഴ്ച രാത്രി പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെയും...

ലോകത്തിലെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’: ലോക റെക്കോർഡ് സ്വന്തമാക്കി...

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ 'സാരിപ്പൂക്കളം' തീർത്ത് ചരിത്ര നേട്ടവും ലോക റെക്കോർഡും സ്വന്തമാക്കി കേരളത്തിലെ പ്രമുഖ വെഡിങ് ടെക്സ്റ്റൈൽസ് ബ്രാൻഡായ മഹാറാണി വെഡിങ് കളക്ഷൻസ് (Maharani Wedding Collections). പരമ്പരാഗത രീതിയിലുള്ള...

പൊള്ളാച്ചി – പഴനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ...

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി - പഴനി ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു (Pollachi Palani highway accident). ഞായറാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക്...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുതുക്കി (Kerala rain update 2026). പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്....

മഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു...

മലപ്പുറം: മഞ്ചേരിയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു (Manjeri drowning accident). മഞ്ചേരി കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീഹരി (19) ആണ് മരിച്ചത്. ബിരുദ വിദ്യാർത്ഥിയാണ് ശ്രീഹരി. ഞായറാഴ്ച...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....