'നിങ്ങൾ എനിക്ക് വലിയ തലവേദന ഉണ്ടാക്കുന്നു': മോദിയുടെ യുഎസ് സന്ദർശനത്തെക്കുറിച്ച് ബൈഡൻ
May 21, 2023, 13:11 IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ലെന്നും എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ബൈഡൻ ജപ്പാനിൽ ക്വാഡ് നേതാക്കളുടെ യോഗത്തിൽ പറഞ്ഞു.
മോദിയുടെ വ്യക്തിപ്രഭാവം തനിക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്നും മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ വിവിധ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാന വ്യക്തികളടക്കം തനിക്ക് മേൽ സമ്മർദം ചെലുത്തുകയാണെന്നും ബൈഡൻ പറഞ്ഞു. മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ബൈഡൻ പറഞ്ഞു. ജി-7 ഉച്ചകോടിക്കിടെ ബൈഡൻ നടത്തിയ പരാമർശങ്ങൾ വാർത്താ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.