കർണാടകയിൽ കോൺഗ്രസിനെതിരേ വിഎച്ച്പി പ്രതിഷേധം; പത്രിക കീറിയെറിഞ്ഞു
Fri, 5 May 2023

ബംഗളൂരു: അധികാരത്തിലെത്തിയാൽ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ കർണാടകയിലെ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരേ വിഎച്ച്പിയും ബജ്രംഗ്ദൾ പ്രവർത്തകരും വ്യാഴാഴ്ച സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ശ്രീരംഗപട്ടണയിൽ ബജ്രംഗ് ദൾ പ്രവർത്തകർ കോൺഗ്രസ് പ്രകടനപത്രിക കീറിയെറിഞ്ഞു. ബംഗളൂരു, ചിക്കബല്ലാപുര, ശ്രീരംഗപട്ടണ,മാണ്ഡ്യ, ചിക്കമഗളൂരു തുടങ്ങിയ ഇടങ്ങളിലും ചില ഹനുമാൻ ക്ഷേത്രങ്ങൾക്കുമുന്നിലും ഹനുമാൻ ചാൽസ ആലപിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.