Times Kerala

മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങിൽ വി​ശി​ഷ്ടാതി​ഥി​യായി വ​ന്ദേ ഭാ​ര​ത് ലോ​ക്കോ പൈ​ല​റ്റും

 
ഐശ്വര്യ
ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മൂ​ന്നാം സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ ഒരാളായി വ​ന്ദേ ഭാ​ര​ത് ലോ​ക്കോ പൈ​ല​റ്റും. ദ​ക്ഷി​ണ റെ​യി​ല്‍​വേ ചെ​ന്നൈ ഡി​വി​ഷ​നി​ലെ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ പൈ​ല​റ്റാ​യ ഐ​ശ്വ​ര്യ എ​സ്. മേ​നോ​നും 8,000 വി​ശി​ഷ്ടാ​തി​ഥി​ക​ളി​ല്‍ ഒരാളായി ക്ഷ​ണം ലഭിച്ചു. ഐ​ശ്വ​ര്യ നി​ല​വി​ല്‍ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റാ​ണ്. ഇവർ ലോക്കോ പൈലറ്റായി ജോലി ചെയ്യുന്നത് ചെ​ന്നൈ-​വി​ജ​യ​വാ​ഡ, ചെ​ന്നൈ-​കോ​യ​മ്പ​ത്തൂ​ര്‍ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​തു​ മുതലാണ്. ഏ​ഷ്യ​യി​ലെ ആ​ദ്യ വ​നി​താ ലോ​ക്കോ പൈ​ല​റ്റാ​യ സു​രേ​ഖ യാ​ദ​വും മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ പങ്കെടുക്കുന്നതായിരിക്കും. 

Related Topics

Share this story