

ന്യൂഡൽഹി: 2026-ലെ പത്മ പുരസ്കാരങ്ങളിൽ കായികലോകത്തിന് ആവേശമായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻമാരുടെ നേട്ടം. ഇന്ത്യൻ ഏകദിന-ടെസ്റ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചു. മുൻ ടെന്നീസ് ഇതിഹാസം വിജയ് അമൃത്‌രാജിന് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
കായികരംഗത്തുനിന്ന് ആകെ ഒൻപത് പേരാണ് ഇത്തവണ പത്മ പട്ടികയിൽ ഇടംപിടിച്ചത്. പത്മശ്രീ ജേതാക്കൾ: ഹോക്കി താരം സവിത പൂനിയ, പ്രവീൺ കുമാർ, ബൽദേവ് സിംഗ്, ഭഗവൻദാസ് റയ്ക്വാർ, കെ. പജനിവേൽ, വ്‌ളാദിമിർ മെസ്റ്റ്വിരിഷ്‌വി എന്നിവരും പത്മശ്രീക്ക് അർഹരായി.
രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നേടിയ അഞ്ചുപേരിൽ മൂന്നുപേരും മലയാളികളാണെന്നത് കേരളത്തിന് ചരിത്രനേട്ടമായി. വി.എസ്. അച്യുതാനന്ദൻ (മുൻ മുഖ്യമന്ത്രി - മരണാനന്തര ബഹുമതി) ,കെ.ടി. തോമസ് (മുൻ സുപ്രീം കോടതി ജസ്റ്റിസ്),, പി. നാരായണൻ (മുതിർന്ന പത്രപ്രവർത്തകൻ) എന്നിവരാണ് കേരളത്തിൽ നിന്നുള്ള പത്മവിഭൂഷൺ ജേതാക്കൾ. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.