ഉത്തരാഖണ്ഡ് ടണൽ ദുരന്തം; ഡ്രില്ലിംഗ് നടപടികൾ പുനരാരംഭിച്ചു
Nov 19, 2023, 16:09 IST

ഡൽഹി: ഉത്തരാഖണ്ഡിലെ ടണലിൽ നിർത്തിവെച്ചിരുന്ന രക്ഷാദൗത്യം പുനരാരംഭിച്ചു. ഡ്രില്ലിംഗ് നടപടികൾ വീണ്ടും തുടങ്ങി. ടണലിനുള്ളിലുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും നടക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും വ്യക്തമാക്കി. രക്ഷാദൗത്യം വിലയിരുത്തുന്നതിനായി ഇവർ ദുരന്തമേഖലയിൽ എത്തിയിരുന്നു. ആദ്യഘട്ട രക്ഷാദൗത്യം ആരംഭിച്ചത് ടണൽ മുഖത്ത് നിന്നുള്ള അവശിഷ്ടങ്ങൾ മാറ്റി. പിന്നീട് യന്ത്രം ലോഹഭാഗത്ത് ഇടിച്ചതിനെ തുടർന്ന് രക്ഷാദൗത്യം നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.
