

മുംബൈ: ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് വരാനിരിക്കുന്ന നിർണ്ണായക ടൂർണമെന്റുകൾക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്. വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ടീമിൽനിന്നും ഗില്ലിനെ പൂർണ്ണമായും ഒഴിവാക്കിയത് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് സഞ്ജു സാംസണ് ടീമിലേക്കുള്ള വഴി തുറന്നത്. ഗില്ലിന് പകരക്കാരനായി ഓപ്പണിംഗിൽ 22 പന്തിൽ 37 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനത്തെ ചീഫ് സെലക്ടർ അഗാർക്കർ പ്രശംസിച്ചു. ഗില്ലിന്റെ അഭാവത്തിൽ സഞ്ജു തന്നെയാകും ഇന്ത്യയുടെ ഓപ്പണർ വേഷം അണിയുക.
പ്രധാന മാറ്റങ്ങൾ:
വിക്കറ്റ് കീപ്പർമാർ: ജിതേഷ് ശർമ്മയെ ഒഴിവാക്കി ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തി. സഞ്ജു സാംസണും ടീമിലുണ്ട്.
പുതുമുഖങ്ങളും തിരിച്ചുവരവും: റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ എന്നിവർ ടീമിൽ ഇടംനേടി.
സ്റ്റാൻഡ്‌ബൈ ഇല്ല: ഇത്തവണത്തെ ലോകകപ്പ് ടീമിൽ സ്റ്റാൻഡ്‌ബൈ അംഗങ്ങളെ ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ ടീം അംഗങ്ങൾ:
ക്യാപ്റ്റൻ- സൂര്യകുമാർ യാദവ്
വൈസ് ക്യാപ്റ്റൻ- അക്‌സർ പട്ടേൽ
ബാറ്റർമാർ- അഭിഷേക് ശർമ്മ, തിലക് വർമ്മ, റിങ്കു സിംഗ്
ഓൾറൗണ്ടർമാർ- ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ
വിക്കറ്റ് കീപ്പർമാർ- സഞ്ജു സാംസൺ, ഇഷാൻ കിഷൻ
ബൗളർമാർ-ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ