Times Kerala

ഇന്ത്യൻ വിദ്യാർഥികളുടെ വിസ ഫീസ് വർധിപ്പിക്കാൻ യു കെ; അടുത്തമാസം മുതൽ പ്രാബല്യത്തിൽ 
 

 
ഇന്ത്യൻ വിദ്യാർഥികളുടെ വിസ ഫീസ് വർധിപ്പിക്കാൻ യു കെ; അടുത്തമാസം മുതൽ പ്രാബല്യത്തിൽ

ലണ്ടൻ: ഇന്ത്യൻ വിദ്യാർഥികളുടെ വിസ നിരക്ക് അടുത്ത മാസം മുതൽ 127 പൗണ്ട് (13.000ത്തിലധികം ഇന്ത്യൻ രൂപ) വർധിപ്പിക്കാൻ ഇംഗ്ലണ്ടിന്റെ തീരുമാനം. ഇതു സംബന്ധിച്ച് ബ്രിട്ടീഷ് പാർലമെന്റ് നിയമനിർമ്മാണം നടത്തി. പുതിയ നിരക്കു പ്രകാരം യു.കെക്ക് പുറത്ത്നിന്നുള്ള വിദ്യാർത്ഥി വിസക്കുള്ള അപേക്ഷ ഫീസ് 127 പൗണ്ട് വർധിച്ച് 490 പൗണ്ട് ആയി.

2021-22ലെ കണക്കനുസരിച്ച് 120,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് യു.കെയിൽ വിവിധ യൂനിവേഴ്സിറ്റികളിലും കോളജുകളിലുമായി പഠിക്കുന്നത്. ആറ് മാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ഫീസ് നിരക്കിലും അധികൃതർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സന്ദർശന വിസയുടെ ഫീസ് 15 പൗണ്ട് വർധിച്ച് 115 ആയി.

എമിഗ്രേഷൻ ഫീസും ഒക്‌ടോബർ നാലു മുതൽ വർധിക്കും. യു.കെയിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിദ്യാർഥി സമൂഹമാണ് ഇന്ത്യക്കാരുടേത്. വിവിധ ഇനങ്ങളിലെ നിരക്കിൽ വർധന വരുത്തിയത് സുപ്രധാന സേവനങ്ങൾ നൽകുന്നതിനും പൊതുമേഖലയിലെ ശമ്പളം ഉയർത്താനുമാണെന്നും അധികൃതർ വ്യക്തമാക്കി.

Related Topics

Share this story