ബിഹാറിൽ രണ്ട് നക്സലേറ്റുകൾ കീഴടങ്ങി
May 13, 2023, 07:09 IST

പാറ്റ്ന: ബിഹാറിൽ രണ്ട് നക്സലേറ്റുകൾ പോലീസിനു മുൻപാകെ സ്വയം കീഴടങ്ങി. പ്രദീപ്, ദിനേശ് എന്നിവരാണ് കീഴടങ്ങിയത്. നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് ഇരുവരും. നാടൻ തോക്കുകളും വെടിയുണ്ടകളും ഉൾപ്പടെയുള്ള ആയുധങ്ങൾ ഇവർ പോലീസിന് കൈമാറിയിട്ടുണ്ട്.
ഇവരെക്കുറിച്ചുള്ള വിവരങ്ങൾ തേടി ജാർഖണ്ഡ് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എസ്എസ്പി ആശിഷ് ഭാരതി പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
