മക്കളുടെ ട്യൂഷൻ മാഷിനൊപ്പം ഭാര്യ ഒളിച്ചോടി, ഇനി അവളോടൊപ്പമൊരു കുടുംബ ജീവിതമില്ലെന്ന് ഭർത്താവ്; വീഡിയോ | Wife eloped

ഫോട്ടോകളും രേഖകളും അടങ്ങിയ ഒരു ഫയൽ കൈയിൽ പിടിച്ചുകൊണ്ടാണ് ഭർത്താവ് സംസാരിക്കുന്നത്
wife extramarital affairs.
TIMES KERALA
Updated on

ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട വിവിധ വാർത്തകൾ പൊതുസമൂഹത്തിൽ വലിയ ശ്രദ്ധനേടാറുണ്ട്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായി യുവതി കാമുകനൊപ്പം പോയ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടിയത്. മക്കൾക്ക് ട്യൂഷൻ എടുക്കാൻ വന്ന അധ്യാപകനോടൊപ്പം ഭാര്യ ഒളിച്ചോടിപ്പോയെന്നാണ് ഭർത്താവിന്‍റെ പരാതി. സംഭവത്തെ കുറിച്ച് പരാതി പറയുന്ന ഭർത്താവിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. (Wife eloped)

ഫോട്ടോകളും രേഖകളും അടങ്ങിയ ഒരു ഫയൽ കൈയിൽ പിടിച്ചുകൊണ്ടാണ് ഭർത്താവ് സംസാരിക്കുന്നത്. യുവതിയുടെയും അധ്യാപകന്‍റെയും ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. യുവതി കാമുകന് ഉമ്മ കൊടുക്കുന്നതിന്‍റെ സെൽഫി അടക്കം ഇക്കൂട്ടത്തിലുണ്ട്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ, സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.

അതിയായ ദുഃഖവും അസ്വസ്ഥതയും ഉണ്ടെങ്കിലും ശാന്തനായിട്ടാണ് ഭാര്യയുടെ ഒളിച്ചോട്ടത്തെക്കുറിച്ച് ഭർത്താവ് വീഡിയോയിൽ സംസാരിക്കുന്നത്. 'എന്‍റെ പേര് മനീഷ് തിവാരി. ഭാര്യയുടെ പേര് റോഷ്നി റാണി. ട്യൂഷൻ മാസ്റ്ററായ ശുഭം കുമാർ മേത്ത കുട്ടികൾക്ക് ട്യൂഷൻ എടുക്കാനായി ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് എൻറെ ഭാര്യ അവനോടൊപ്പം ഒളിച്ചോടി' എന്നാണ് ഭർത്താവ് വീഡിയോയിൽ വിശദീകരിക്കുന്നത്. ഇനി എനിക്ക് അവളെ വേണ്ടെന്നും അയാൾ കൂട്ടിച്ചേർക്കുന്നു.

ദിവസക്കൂലിക്ക് ജോലിചെയ്ത് കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നതെന്നും മനീഷ് വിശദീകരിക്കുന്നുണ്ട്. വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഭാര്യയുടെ ഒളിച്ചോട്ടം തന്നെ ഏറെ ഞെട്ടിച്ചുവെന്നും വീഡിയോയിൽ മനീഷ് പറയുന്നു. യുവാവിന്‍റെ വീഡിയോ വളരെ വേഗത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഒളിച്ചോടിപ്പോയ യുവതിയെ കുറ്റപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. രണ്ടു കുട്ടികളെ അടക്കം ഉപേക്ഷിച്ചുകൊണ്ട് സ്വന്തം സന്തോഷം തേടിപ്പോയ അവളോട് എങ്ങനെ പൊറുക്കാനാകുമെന്നായിരുന്നു ചിലരുടെ സംശയം.

Related Stories

No stories found.
Times Kerala
timeskerala.com