HomeNationalഅബോർഷന് പിന്നാലെ മാനസികാസ്വാസ്ഥ്യം, 7 ലക്ഷം രൂപ നൽകി: ട്വിഷാ ശർമ്മയുടെ...

അബോർഷന് പിന്നാലെ മാനസികാസ്വാസ്ഥ്യം, 7 ലക്ഷം രൂപ നൽകി: ട്വിഷാ ശർമ്മയുടെ മരണത്തിൽ ഭർത്താവിനെ ചോദ്യംചെയ്ത് CBI, തെളിവ് ശേഖരണം | Twisha Sharma Death

ഭോപ്പാൽ: ട്വിഷാ ശർമ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ സംഘം അന്വേഷണത്തിനായി ഭോപ്പാലിൽ എത്തിയതിന് പിന്നാലെ, ഭോപ്പാൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുഖ്യപ്രതിയും ട്വിഷയുടെ ഭർത്താവുമായ സമർത്ഥ് സിംഗിനെ ചോദ്യം ചെയ്തതിൽ നിന്ന് പുതിയ വിവരങ്ങൾ പുറത്തുവന്നു.(Twisha Sharma Death Case CBI Investigation Accused Husband Samarth Singh Crime Scene Reconstruction)

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ, ഗർഭഛിദ്രത്തിന് വിധേയയായതിനെ തുടർന്ന് ട്വിഷ കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് സമർത്ഥ് പോലീസിനോട് പറഞ്ഞു. കൂടാതെ വിവാഹ ജീവിതത്തിനിടയിൽ താനും കുടുംബവും ചേർന്ന് ട്വിഷയ്ക്ക് 7 ലക്ഷം രൂപ നൽകിയിരുന്നു എന്ന വാദവും സമർത്ഥ് ആവർത്തിച്ചു. എന്നാൽ, മരണശേഷം ഒളിവിൽ പോയ കാലയളവിനെക്കുറിച്ച് ചോദിച്ചപ്പോൾ സമർത്ഥ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കതാരാ ഹിൽസ് പോലീസ് പരിധിയിലെ ബാഗ്‌മുഗാലിയ എക്സ്റ്റൻഷനിലുള്ള സമർത്ഥിന്റെ വസതിയിൽ എസ്‌.ഐ.ടി സംഘം ഇയാളെ എത്തിച്ച് തെളിവെടുപ്പും ‘ക്രൈം സീൻ റീക്കൺസ്ട്രക്ഷനും’ നടത്തി. രണ്ടു മണിക്കൂറോളം നീണ്ട ഈ നടപടികൾ തെളി ശേഖരണത്തിന്റെ ഭാഗമായി പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിച്ചു. സമർത്ഥിന്റെ മൊഴികൾ പോലീസ് ക്രോസ് വെരിഫൈ ചെയ്യുകയാണ്. ഇയാളുടെ ബാങ്ക് ഇടപാടുകൾ, കോൾ റെക്കോർഡുകൾ, ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തെ നീക്കങ്ങൾ എന്നിവയും പോലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

സമർത്ഥിന്റെ അമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിംഗിനെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ മൊഴി രേഖപ്പെടുത്താൻ ഇവരെ വീണ്ടും അടിയന്തരമായി വിളിച്ചുവരുത്തിയേക്കുമെന്നും ഭോപ്പാൽ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമർത്ഥിന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, പാസ്‌പോർട്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ എസ്‌.ഐ.ടി പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ മാധ്യമ വിചാരണയും പൊതുജന സമ്മർദ്ദവും പാടില്ലെന്ന് സുപ്രീം കോടതി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Summary

The CBI took over the probe into model-actor Twisha Sharma’s death in Bhopal following Supreme Court orders. Meanwhile, the SIT interrogated prime accused Samarth Singh, conducted a crime scene reconstruction, and is probing his mother, former judge Giribala Singh, for dowry harassment.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...