HomeNational15 പേരുടെ ജീവനെടുത്ത ലഖ്‌നൗവിലെ കോച്ചിങ് സെന്ററിലെ തീപിടിത്തം: 4 പേർ...

15 പേരുടെ ജീവനെടുത്ത ലഖ്‌നൗവിലെ കോച്ചിങ് സെന്ററിലെ തീപിടിത്തം: 4 പേർ അറസ്റ്റിൽ, 6 പേർക്കെതിരെ കേസ് | Tragic Fire In Lucknow

ലഖ്‌നൗ : അലിഗഞ്ച് മേഖലയിലുണ്ടായ വൻ തീപിടുത്തത്തിൽ 15 പേർ മരിച്ചു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. 6 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഒരു വാണിജ്യ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആനിമേഷൻ കോച്ചിങ് സെന്ററിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Tragic Fire In Lucknow Coaching Centre Claims 15 Lives In Aliganj)

അലിഗഞ്ചിലെ പുർനിയയിലുള്ള മൂന്നുനില കെട്ടിടത്തിലാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വളർത്തുമൃഗങ്ങളുടെ കടയും, മുകൾ നിലയിൽ ആനിമേഷൻ കോച്ചിങ് സെന്ററുമാണ് പ്രവർത്തിച്ചിരുന്നത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ ആരംഭിച്ച തീ അതിവേഗം കെട്ടിടത്തിലുടനീളം പടരുകയായിരുന്നു. കനത്ത പുകയും തീയും കാരണം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർ പരിഭ്രാന്തരായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയിരുന്നു. ഇത്തരത്തിൽ ചാടിയവരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വിവരമറിഞ്ഞയുടൻ അഗ്നിശമന സേനയും പൊലീസും എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും 16 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. അലിഗഢിലേക്കുള്ള തന്റെ സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ച് അദ്ദേഹം ലഖ്‌നൗവിൽ മടങ്ങിയെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Story Summary

At least 15 people, mostly students, were killed in a major fire at a coaching centre and commercial complex in Lucknow’s Aliganj area on Monday. The blaze caused widespread panic, leading to emergency rescue operations, with the state government ordering a high-level investigation into the tragedy.

WhatsApp Channel Banner

Latest updates

‘വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ ബലപ്രയോഗം അരുത്, സംയമനം പാലിക്കണം’:...

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളോട് അധികാരികൾ സംയമനത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ പോലീസ് നടത്തുന്ന ഏതൊരു അക്രമാസക്തമായ നടപടിയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും, പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും അവർ എന്തിനാണ് സമരം...

കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് സീനിയേഴ്സിൻ്റെ...

മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന്റെ പേരിൽ മംഗളൂരുവിൽ മലയാളി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് റാഗിംഗിന്റെ ഭാഗമായി ക്രൂരമർദ്ദനം. മംഗളൂരു ശ്രീനിവാസ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് മർദ്ദനമേറ്റത്....

അമിത് ഷാ മറുപടി പറയണം: ഇന്നും പാർലമെൻ്റ് പ്രക്ഷുബ്ധം,...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ഇതേതുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ രണ്ടാം ആഴ്ചയിലും...

ശബരിമല നെയ്യ് ക്രമക്കേട്: 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ...

കൊച്ചി: ശബരിമലയിൽ നെയ്യ് വാങ്ങിയതിലുണ്ടായ വൻ ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ കോടതിക്ക്...

14കാരിയെ പീഡിപ്പിച്ച കേസ്: സ്നേഹ മെർലിൻ നാലാമത്തെ പോക്‌സോ...

കാസർഗോഡ്: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ. കണ്ണൂർ മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്.(Sneha Merlin Arrested In...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...