മധ്യപ്രദേശിൽ കുഴല്‍കിണറില്‍ വീണ എട്ടുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
Wed, 15 Mar 2023

ഭോപ്പാല്‍: മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ കുഴല്‍കിണറില്‍ വീണ എട്ടുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ചൊവ്വാഴ്ച രാവിലെ 11 നാണ് കുട്ടി 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. എസ്ഡിആര്എഫിന്റെ മൂന്ന് ടീമുകളും എന്‍ഡിആര്‍എഫിന്റെ ഒരു ടീമും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. 15 മണിക്കൂറിലധികമായി 43 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടി. 49 അടി താഴ്ചയില്‍ സമാന്തരമായി കുഴിച്ച് കുട്ടിയുടെ അടുത്തെത്താനുള്ള ശ്രമത്തിലാണ് രക്ഷാസംഘം. 34 അടിയിലധികം കുഴിച്ചുകഴിഞ്ഞു. കുട്ടിയുമായി ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജീവന് ആപത്തില്ലെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. തുടര്‍ച്ചയായി ഓക്സിജന്‍ നല്‍കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.