Times Kerala

 കശ്മീരിൽ വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ വെന്തു മരിച്ചു

 
fire
ജമ്മു: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ വിദൂര ഗ്രാമത്തിൽ  വീടിന് തീപിടിച്ച് കൗമാരക്കാരായ മൂന്ന് സഹോദരിമാർ  വെന്തു മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഉഖ്റാൽ ബ്ലോക്കിലെ ധൻമാസ്ത-തജ്നിഹാൽ ഗ്രാമത്തിലാണ്  സംഭവം നടന്നത്.

ബിസ്മ (18), സൈക്ക (14), സനിയ (11) എന്നീ പെൺകുട്ടികളാണ് മരിച്ചത്. മൂന്നു നിലയുള്ള വീടിനാണ് തീപിടിച്ചത്. വീടിന്‍റെ ഏറ്റവും മുകൾ നിലയിൽ ഉറക്കത്തിലായിരുന്നു മൂവരും.

 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നലിയിൽ അഗ്നിരക്ഷ സേന കണ്ടെടുത്തു. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Related Topics

Share this story