

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപം ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളിയ നിലയിൽ കണ്ടെത്തി (Whitefield murder). പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മാതാപിതാക്കളും അയൽവാസിയും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിയും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. ഇവർ വൈറ്റ്ഫീൽഡ് മേഖലയിൽ അതിഥി തൊഴിലാളികളായി ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അർദ്ധരാത്രിയോടെ നല്ലൂർഹള്ളിയിലെ ടെമ്പിൾ റോഡിന് സമീപമുള്ള ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ കഴുത്തിൽ പ്ലാസ്റ്റിക് കയറുകൾ ചുറ്റിയ നിലയിലായിരുന്നുവെന്നും ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമികമായി കരുതുന്നതായും വൈറ്റ്ഫീൽഡ് ഡിസിപി സൈദുലു അദാവത്ത് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
A six-year-old girl, the daughter of migrant laborers from West Bengal, was found murdered and dumped in a drain near Bengaluru's Whitefield area. Police discovered the child's body wrapped in a plastic bag with ropes around her neck, suggesting she was killed by strangulation following a personal dispute between her parents and a neighbor. A manhunt has been launched for the identified suspect, who is also a native of West Bengal and remains at large.