

ഹൈദരാബാദ്: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ അടങ്ങുന്ന വീഡിയോകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ യൂട്യൂബർ അറസ്റ്റിലായി (Child Abuse Content). വിശാഖപട്ടണം സ്വദേശിയായ കംബേതി സത്യമൂർത്തി (39) ആണ് ഹൈദരാബാദ് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. ഇയാൾ നടത്തിയിരുന്ന "വൈറൽ ഹബ്" എന്ന യൂട്യൂബ് ചാനൽ വഴിയാണ് കുറ്റകരമായ വീഡിയോകൾ പ്രചരിപ്പിച്ചിരുന്നത്.
15-നും 17-നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇന്റർവ്യൂ ചെയ്യുകയും അവരോട് അശ്ലീലമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഒരു വീഡിയോയിൽ രണ്ട് കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ചുംബിപ്പിച്ചത് ലൈംഗിക ചൂഷണത്തിന്റെ പരിധിയിൽ വരുമെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറിൽ ചാനലിലെ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
2018 മുതൽ സോഷ്യൽ മീഡിയയിൽ സജീവമായ ഇയാൾ, കൂടുതൽ വ്യൂസിനും വരുമാനത്തിനുമായി പ്രമുഖരെ അശ്ലീല ഭാഷയിൽ അഭിമുഖം ചെയ്താണ് തുടങ്ങിയത്. പിന്നീട് കൂടുതൽ പണം സമ്പാദിക്കാൻ കുട്ടികളെ ലക്ഷ്യം വെക്കുകയായിരുന്നു. ഏകദേശം 400 ഓളം വീഡിയോകൾ ഇയാൾ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. രണ്ടര ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഈ ചാനൽ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെടുമെന്ന് സൈബർ ക്രൈം ഡിസിപി അറിയിച്ചു.
The Hyderabad Cyber Crime Police arrested a 39-year-old YouTuber, Kambeti Satya Murthy, for creating and circulating explicit content involving minors on his channel, "Viral Hub." The accused, hailing from Visakhapatnam, allegedly subjected teenagers to obscene interviews and recorded acts of sexual exploitation to increase his social media revenue. Authorities, who filed a suo motu case last October, are now coordinating with Google to take down the channel, which has over 2.5 lakh subscribers and 400 uploaded videos.