ബീഹാറിൽ രഥഘോഷയാത്രക്കിടെ ഷോക്കേറ്റ് മൂന്ന് മരണം
Mon, 22 May 2023

പാട്ന: ബീഹാറിലെ ഷെയ്ഖ്പുരയിൽ രഥ ഘോഷയാത്രക്കിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് അപകടം. മൂന്ന് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റസൽപൂർ ഗ്രാമത്തിൽ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രക്കിടെയാണ് സംഭവം. രഥത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡ് വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. മൂന്നു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് നിലവിലെ വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് ബീഹാർ സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.