കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ
May 6, 2023, 07:01 IST

ഗുരുഗ്രാം: ഗുരുഗ്രാമില്‍ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. സന്ദീപ്, അശുതോഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 18നാണ് ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഗുരുഗ്രാമില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി. കുട്ടി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ കേസ് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.