HomeNationalതമിഴകത്ത് 'ദളപതി' തരംഗം; സ്റ്റാലിൻ വീണു, ഇടതുപക്ഷത്തിന് ആശ്വാസജയം | Tamil...

തമിഴകത്ത് ‘ദളപതി’ തരംഗം; സ്റ്റാലിൻ വീണു, ഇടതുപക്ഷത്തിന് ആശ്വാസജയം | Tamil Nadu Election Results 2026

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ കുറിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, ഭരണകക്ഷിയായ ഡിഎംകെയെ നിഷ്പ്രഭമാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) കരുത്തുകാട്ടി (Tamil Nadu Election Results 2026). കനത്ത ഭരണവിരുദ്ധ തരംഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പോലും പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ, ഡിഎംകെ സഖ്യത്തിൽ മത്സരിച്ച ഇടതുപക്ഷ പാർട്ടികൾ നാല് സീറ്റുകൾ നേടി സാന്നിധ്യമറിയിച്ചു. സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകൾ വീതമാണ് സ്വന്തമാക്കിയത്. അഞ്ച് മണ്ഡലങ്ങളിൽ ജനവിധി തേടിയ സിപിഎം, കീഴ്വേളൂർ, പത്മനാഭപുരം എന്നീ മണ്ഡലങ്ങളിൽ വിജയിച്ചു.

കീഴ്വേളൂരിൽ സി.പി.എം സ്ഥാനാർത്ഥി ഡി. ലത 2,278 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ടിവികെയുടെ സെന്തിൽ പാണ്ഡ്യയെ പരാജയപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ നിർണ്ണായകമായ പത്മനാഭപുരം മണ്ഡലത്തിൽ ആർ. ചെല്ലസ്വാമി 15,569 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിൽ ടിവികെയുടെ കൃഷ്ണകുമാറിനെ അട്ടിമറിച്ചു.

സിപിഐ സ്ഥാനാർത്ഥികളായ കെ. മാരിമുത്തു തിരുത്തുറൈപ്പൂണ്ടിയിലും, ടി. രാമചന്ദ്രൻ തള്ളി മണ്ഡലത്തിലും വിജയിച്ചു. മാരിമുത്തു 12,922 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടിവികെ സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. തള്ളിയിൽ ബിജെപിയുടെ ഡോ. നാഗേഷ് കുമാറിനെതിരെ 5,240 വോട്ടുകൾക്കായിരുന്നു രാമചന്ദ്രന്റെ വിജയം.

അതേസമയം , രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചുകൊണ്ട് 110 സീറ്റുകൾ നേടി തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് വൻ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ ഉറച്ച വോട്ട് ബാങ്കുകളായ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ വിള്ളലുണ്ടാക്കാൻ വിജയിക്ക് സാധിച്ചു.

നിലവിൽ ഭരണകക്ഷിയായ ഡിഎംകെ തകർന്നടിഞ്ഞതോടെ, സർക്കാരുണ്ടാക്കാൻ വിജയിയുടെ ടിവികെയും എഐഎഡിഎംകെയും തമ്മിൽ ധാരണയുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് മേൽ സിനിമാ താരം കൂടിയായ വിജയ് നേടിയ ഈ വിജയം ചരിത്രപരമായ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്.

Story Summary: The Tamil Nadu Assembly Election results delivered a massive shock as Vijay’s TVK emerged as the single largest party with 110 seats, leading to the defeat of CM M.K. Stalin. Amidst this wave, the Left parties managed to secure four seats (two each for CPM and CPI) as part of the DMK alliance.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...