Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala
HomeNational'എന്നെ വിമർശിച്ചാലും അതറിയണം, ഒന്നും ഒളിക്കരുത്': തോൽവി പഠിക്കാൻ 38 അംഗ...

‘എന്നെ വിമർശിച്ചാലും അതറിയണം, ഒന്നും ഒളിക്കരുത്’: തോൽവി പഠിക്കാൻ 38 അംഗ സമിതിയുമായി സ്റ്റാലിൻ | Tamil Nadu Election Defeat

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിതവും കനത്തതുമായ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താൻ താഴേത്തട്ടിൽ വിശദമായ പരിശോധനയ്ക്കൊരുങ്ങി ഡിഎംകെ. ഇതിനായി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ 38 അംഗ പ്രത്യേക സമിതി രൂപീകരിച്ചു.(Tamil Nadu Election Defeat MK Stalin DMK 38 Member Committee Review)

സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും നേരിട്ടെത്തി താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും പ്രാദേശിക പാർട്ടി ഘടകങ്ങളുടെയും യഥാർത്ഥ വികാരം മനസ്സിലാക്കുകയാണ് ഈ സമിതിയുടെ ലക്ഷ്യം. കമ്മിറ്റി അംഗങ്ങളുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിൽ കർശനമായ നിർദ്ദേശങ്ങളാണ് സ്റ്റാലിൻ മുന്നോട്ട് വെച്ചത്.

പാർട്ടി ആസ്ഥാനത്തെയും എന്നെയും പ്രതിനിധീകരിച്ചാണ് നിങ്ങൾ ഓരോ മണ്ഡലങ്ങളിലേക്കും പോകുന്നത്. നിങ്ങൾ അവിടെ എന്റെ കാതുകളായി പ്രവർത്തിക്കണം. വ്യക്തിപരമായ യോജിപ്പോ വിയോജിപ്പോ കണക്കിലെടുക്കാതെ, പാർട്ടി പ്രവർത്തകർ പറയുന്ന സത്യം എന്താണോ അത് അപ്പടി റിപ്പോർട്ട് ചെയ്യുക എന്നതാണ് നിങ്ങളുടെ ഏക കർത്തവ്യം. അവർ എന്നെ നേതാവെന്ന നിലയിൽ പരസ്യമായി വിമർശിച്ചാലും കുഴപ്പമില്ല, അതും റിപ്പോർട്ടിൽ കൃത്യമായി ഉൾപ്പെടുത്തണം. ഡോക്ടറോട് കള്ളം പറയരുതെന്ന് ആളുകൾ പറയാറുണ്ട്, ഞാൻ ഇപ്പോൾ ആ നിലയിലാണ്. എന്നിൽനിന്ന് ഒന്നും ഒളിക്കരുത്. രോഗം വ്യക്തമായി തിരിച്ചറിഞ്ഞ ശേഷം മാത്രമേ യഥാർഥ മരുന്ന് നൽകാനാകൂ, എന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂൺ അഞ്ചിനകം മണ്ഡലങ്ങളിലെ വിശദമായ പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് സ്റ്റാലിൻ നൽകിയിരിക്കുന്ന നിർദ്ദേശം. രണ്ടുപേരടങ്ങുന്ന ഉപസംഘങ്ങളായി തിരിഞ്ഞായിരിക്കും സമിതി അംഗങ്ങൾ ഓരോ മണ്ഡലത്തിലെയും പ്രവർത്തകരെ നേരിൽ കാണുക. ഈ പ്രക്രിയയിലുടനീളം വിവരങ്ങളുടെ രഹസ്യാത്മകത കർശനമായി കാത്തുസൂക്ഷിക്കണമെന്നും, വിവരങ്ങൾ ചോരുന്നത് പരാജയ കാരണങ്ങൾ കണ്ടെത്തുന്നതിനെ ബാധിക്കുമെന്നും സ്റ്റാലിൻ ഓർമ്മിപ്പിച്ചു. ജൂൺ ആദ്യവാരം റിപ്പോർട്ട് ലഭിച്ച ശേഷം, ജൂൺ അവസാനത്തോടെ പാർട്ടിയിൽ വലിയ രീതിയിലുള്ള തിരുത്തൽ നടപടികളും പുനഃസംഘടനയും നടത്താനാണ് ഡിഎംകെ തീരുമാനം.

Story Summary

Following a severe defeat in the Tamil Nadu assembly elections by Vijay’s TVK, DMK Chief MK Stalin formed a 38-member committee to evaluate bottom-level failures across all 234 constituencies. Stalin urged members to report absolute truths and constructive criticisms against him by June 5 to implement strict party reforms.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.