Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala
HomeKeralaസതീശൻ്റെ അനുനയ നീക്കം ഫലം കണ്ടു?: രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം ഉറപ്പ്...

സതീശൻ്റെ അനുനയ നീക്കം ഫലം കണ്ടു?: രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം ഉറപ്പ് നൽകി | Ramesh Chennithala

🎙️ Latest Podcast

തിരുവനന്തപുരം: കോൺഗ്രസ് ക്യാമ്പിലെ കടുത്ത ആഭ്യന്തര തർക്കങ്ങൾക്ക് താത്കാലിക ശമനം. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ തുടർച്ചയായ രണ്ടാം ദിവസവും നടത്തിയ ചർച്ചകൾ ഒടുവിൽ ഫലം കണ്ടതായാണ് സൂചന. പുതിയ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിസ്ഥാനം നൽകാമെന്ന് വി. ഡി. സതീശൻ ഔദ്യോഗികമായി ഉറപ്പ് നൽകിയതോടെ, ചെന്നിത്തല ക്യാബിനറ്റിലേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.(Ramesh Chennithala Agrees Join UDF Cabinet VD Satheesan Assures Home Minister Post)

തനിക്ക് പുറമെ തന്റെ ഗ്രൂപ്പിൽ നിന്നും കട്ടയ്ക്ക് കൂടെ നിന്ന നാല് പ്രമുഖ നേതാക്കളെക്കൂടി മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന കടുത്ത നിർദ്ദേശവും സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളായ ഐ. സി. ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി. ജെ. വിനോദ് എന്നിവരുടെ പേരുകളടങ്ങിയ പ്രത്യേക പട്ടികയാണ് ചെന്നിത്തല നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറിയത്.

വഴുതക്കാട്ടുള്ള ചെന്നിത്തലയുടെ വസതിയിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ച പുതിയ സർക്കാരിന്റെ സുഗമമായ മുന്നോട്ടുപോക്കിന് വഴിതുറക്കുമെന്നാണ് പാർട്ടി അണികളുടെ പ്രതീക്ഷ. ചെന്നിത്തല മുന്നോട്ട് വെച്ച നാലംഗ പട്ടികയിൽ ആരെയൊക്കെ ഉൾപ്പെടുത്താനാകും എന്നതിനെക്കുറിച്ച് ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് നേതൃത്വങ്ങളുമായി വി. ഡി. സതീശൻ അടിയന്തരമായി സംസാരിക്കും.

Story Summary

The political standoff in the Congress camp resolved as senior leader Ramesh Chennithala agreed to join the UDF cabinet after designate CM VD Satheesan officially assured him the Home portfolio. During their second consecutive meeting, Chennithala handed over a list of four loyalist MLAs, including Anwar Sadath and Jyothikumar Chamakkala, for ministerial berths.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.