Times Kerala

നീ​റ്റ് വി​വാ​ദം ഇ​ന്നു വീ​ണ്ടും സു​പ്രീം​കോ​ട​തി പരിഗണിക്കും 

 
 മണിപ്പൂർ സംഘർഷം: വികാരങ്ങൾക്കൊപ്പം നീങ്ങാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂ​ഡ​ൽ​ഹി: സുപ്രീംകോടതി ഇന്ന് വീണ്ടും ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന ​പ​രീ​ക്ഷയു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കും. ഹർജി പരിഗണിക്കുന്നത് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ്. തി​ങ്ക​ളാ​ഴ്ച കേ​സ് പരിഗണിച്ച ബെഞ്ച് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യോ​ടും, കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടും, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച അ​ന്വേ​ഷി​ക്കു​ന്ന സി​ ബി​ ഐ​യോ​ടും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എ​ൻ ​ടി ​എ ഇന്നലെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ക്ര​മ​ക്കേ​ട് ഏ​താ​നും സെ​ന്‍റ​റു​ക​ളി​ൽ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും, വ്യാ​പ​ക ചോ​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നും വ്യക്തമാക്കിയിരുന്നു. തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വ്യാ​പ​ക​മാ​യി ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ പു​നഃ​പ​രീ​ക്ഷ ന​ട​ത്തേ​ണ്ടി ​വ​രു​മെ​ന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടുക്കാൻ ഇ​തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കിയ ശേഷമേ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. 

Related Topics

Share this story