Times Kerala

നീറ്റ് ഹർജികളിലെ വാദം ജൂലൈ 18ലേക്ക് മാറ്റി സുപ്രീംകോടതി

 
 മണിപ്പൂർ സംഘർഷം: വികാരങ്ങൾക്കൊപ്പം നീങ്ങാനാകില്ലെന്ന് സുപ്രീംകോടതി
 ന്യൂഡൽഹി: നീറ്റ് ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജൂലൈ 18ലേക്ക് മാറ്റിവച്ചു. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എതിർകക്ഷികൾക്ക് മറുപടി സമർപ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു.വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയിൽ ഹാജരാകാനാവില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ കോടതി ജൂലൈ 18 ലേക്ക് മാറ്റിയത്.അതേസമയം, മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് - യു.ജിയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നും ആവർത്തിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) രംഗത്തെത്തി. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാർക്ക് നൽകിയതിനാലാണ്. എന്നാൽ ജൂൺ 23ന് നടത്തിയ പുനഃപരീക്ഷയിൽ ഇവർക്ക് മുഴുവൻ മാർക്കും നേടാനായില്ല. ഇതോടെ 720ൽ 720 മാർക്കും നേടിയവരുടെ എണ്ണം 67ൽനിന്ന് 61 ആയി കുറഞ്ഞെന്നും എൻ.ടി.എ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

Related Topics

Share this story