ബിജെപി ഭരിക്കുന്ന ത്രിപുരയുടെ ബ്രാൻഡ് അംബാസഡറായി സൗരവ് ഗാംഗുലി
Updated: May 24, 2023, 08:42 IST

അഗര്‍ത്തല: ബിജെപി ഭരിക്കുന്ന ത്രിപുരയുടെ ബ്രാൻഡ് അംബാസഡറാകാൻ തയാറെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് സൗരവ് ഗാംഗുലി. സംസ്ഥാന ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാകാനുള്ള അഭ്യർഥന ഗാംഗുലി അംഗീകരിച്ചതായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അറിയിച്ചു. ത്രിപുര ടൂറിസത്തിന്റെ അംബാസിഡറായാണ് ഗാംഗുലിയെ നിയമിക്കുന്നത്. കോൽക്കത്തയിൽ ഗാംഗുലിയുടെ വസതിയിലെത്തി ത്രിപുര ടൂറിസം മന്ത്രി സുശാന്ത ചൗധരി ചർച്ച നടത്തിയതിനു പിന്നാലെയാണ് പ്രഖ്യാപനം.
ഗാംഗുലിയുമായി ഫോണില്‍ സംസാരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഗാംഗുലിയുടെ പങ്കാളിത്തം സംസ്ഥാന ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.