

ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റൽ ബിഹേവിയർ പാറ്റേൺ രേഖപ്പെടുത്തുന്ന 'ഇയർ ഇൻ കോൺവെർസേഷൻ 2025' പഠന റിപ്പോർട്ട് പുറത്തിറക്കി ഇന്ററാക്ട് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ അവതാർ-അധിഷ്ഠിത ഓഡിയോ സോഷ്യൽ ഡിസ്കവറി പ്ലാറ്റ്‌ഫോമായ ഫ്രണ്ട് (FRND). പ്ലാറ്റ്‌ഫോമിലെ ആകെ എൻഗേജ്മെന്റുകളുടെ 92 ശതമാനവും ടയർ 1 നഗരങ്ങൾക്ക് പുറത്തുനിന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വൈകാരികവും അർത്ഥവത്തുമായ ഡിജിറ്റൽ സൗഹൃദങ്ങൾക്ക് രൂപം നൽകുന്നത് ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളാണെന്ന പുതിയ കണ്ടെത്തലാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
കണക്കുകൾ പ്രകാരം എറണാകുളം (കേരളം) മുതൽ അനന്തനാഗ് (ജമ്മു കശ്മീർ), ജാംനഗർ (ഗുജറാത്ത്) വരെയുമുള്ള ഉപയോക്താക്കൾ കൂടുതലായും വോയ്‌സ്-ലെഡ് കംബാനിയൻഷിപ്പുകൾ, വാരാന്ത്യ വീഡിയോ കോളുകളിലും പ്രാദേശിക എക്സ്പ്രഷനുകളിലുമെല്ലാം സജീവമായി ഏർപ്പെട്ടിരിക്കുന്നത്.
“ഇന്ത്യയുടെ ഡിജിറ്റൽ എൻഗേജ്‌മെൻ്റ് രീതികൾ അടിമുടി മാറുകയാണ്. യുവ ഉപയോക്താക്കൾ നേരിട്ടുള്ളതും സുരക്ഷിതവുമായ സംഭാഷണങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത് മെട്രോ നഗരങ്ങളേക്കാൾ ഉപരി, ടയർ 2 - 4 പ്രദേശങ്ങളാണ്", ഇന്ററാക്ട് ഗ്രൂപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭാനു പ്രതാപ് സിംഗ് തൻവാർ പറഞ്ഞു.