HomeNationalശിവരാത്രി ആഘോഷവും ഇന്ത്യ-പാക് ക്രിക്കറ്റ് ലഹരിയും: കർണാടകയിൽ വ്യാപക മോഷണം, വീട്ടിൽ...

ശിവരാത്രി ആഘോഷവും ഇന്ത്യ-പാക് ക്രിക്കറ്റ് ലഹരിയും: കർണാടകയിൽ വ്യാപക മോഷണം, വീട്ടിൽ നിന്ന് 20 പവനും പണവും കവർന്നു | Shivaratri

വിജയപുര: കർണാടകയിൽ മഹാശിവരാത്രി ആഘോഷങ്ങളുടെയും ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെയും തിരക്ക് മുതലെടുത്ത് വ്യാപക മോഷണം. വിജയപുര, കൊപ്പാൽ, റായ്ച്ചൂർ മേഖലകളിലാണ് ജനങ്ങൾ ആഘോഷങ്ങളിലായിരുന്ന തക്കം നോക്കി മോഷ്ടാക്കൾ വൻ കവർച്ച നടത്തിയത്.(Shivaratri, money and gold stolen from house in Karnataka)

വിജയപുര ശാരദ നഗറിലെ സോമശേഖര ഗാനിയുടെ വീട്ടിലാണ് വലിയ മോഷണം നടന്നത്. കുടുംബം ശിവരാത്രി ചടങ്ങുകൾക്കായി ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു സംഭവം. ഏകദേശം 20 പവനിലധികം സ്വർണാഭരണങ്ങൾ, 270 ഗ്രാം വെള്ളി ആഭരണങ്ങൾ, അരലക്ഷത്തോളം രൂപ എന്നിവ കള്ളന്മാർ കവർന്നു.

ഇന്ത്യ-പാകിസ്ഥാൻ ടി20 മത്സരം നടക്കുകയായിരുന്നതിനാൽ തെരുവുകളിൽ ആളൊഴിഞ്ഞ നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, കൊപ്പാളിൽ പർദ്ദ ധരിച്ചെത്തിയവർ ജ്വല്ലറിയിൽ കവർച്ച നടത്തി
കൊപ്പാൽ നഗരത്തിലെ ജവഹർ റോഡിലുള്ള വിശാൽ ജ്വല്ലറിയിൽ പകൽസമയത്താണ് മോഷണം നടന്നത്. പർദ്ദ ധരിച്ചെത്തിയ രണ്ട് സ്ത്രീകൾ ഉടമയുടെ ശ്രദ്ധ തിരിച്ച് 40,000 രൂപ വിലവരുന്ന സ്വർണ്ണക്കമ്മലുകളുമായി കടന്നുകളഞ്ഞു.

Clickable Info Box