അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളുടെ കൈ തട്ടിമാറ്റി ഷാറുഖ് ഖാന്‍; വീഡിയോ
May 5, 2023, 20:05 IST

അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളുടെ കൈ തട്ടിമാറ്റി നടൻ ഷാറുഖ് ഖാന്‍. മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴാണ് ഒരാള്‍ അനുവാദം ഇല്ലാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ആരാധകര്‍ക്ക് നേരെ കൈ വീശി കടന്നുപോകുന്നതിനിടയിൽ എയര്‍പോര്‍ട് സ്റ്റാഫ് കൂടിയായ വ്യക്തി ഷാറുഖിനോട് അനുവാദം ചോദിക്കാതെ മൊബൈലുമായി താരത്തിനരികിലേക്ക് എത്തുകയും തുടര്‍ന്ന് ഷാറുഖ് ഇയാളുടെ കൈ തട്ടിമാറ്റുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.