Times Kerala

ടോൾ പ്ലാസകൾക്ക് പകരം ഇനി പണം പിരിക്കാൻ സാറ്റലൈറ്റുകൾ; പുതിയ പദ്ധതി 

 
 ഒരാഴ്ചയായി കൊച്ചിയിൽ നിർത്തിയിട്ട കാറിനു പാലിയേക്കരയിൽ ടോൾ! 

രാജ്യത്ത് നിലവിലുള്ള ടോൾ സമ്പ്രദായം അവസാനിപ്പിച്ച് രാജ്യത്ത് ഉപഗ്രഹ അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതി ആവിഷ്‌ക്കരിക്കുകയാണെന്ന് അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയത്. ഇപ്പോഴിതാ, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നൂതന കമ്പനികളിൽ നിന്ന് ആഗോള താൽപ്പര്യപത്രം (ഇഒഐ) ദേശീയപതാ അതോറിറ്റി ക്ഷണിച്ചിരിക്കുകയാണ്. 

നിലവിലുള്ള ഫാസ്ടാഗ് ഇക്കോസിസ്റ്റത്തിൽ ജിഎൻഎസ്എസ് അധിഷ്ഠിത ഇടിസി സിസ്റ്റം സമന്വയിപ്പിക്കുന്നതാണ് ദേശീയപാതാ അതോറിറ്റി പദ്ധതിയിടുന്നത്. തുടക്കത്തിൽ, ഒരേസമയം പ്രവർത്തിക്കുന്ന ഒരു ഹൈബ്രിഡ് മോഡൽ ഉപയോഗപ്പെടുത്തും. ഫാസ്‍ടാഗിനൊപ്പം പുതിയ ജിഎൻഎസ്എസ് സംവിധാനവും ടോൾ പ്ലാസകളിൽ ഉറപ്പാക്കും. ഭാവിയിൽ ടോൾ പ്ലാസകളിലെ എല്ലാ പാതകളും ജിഎൻഎസ്എസ് പാതകളാക്കി മാറ്റും. 

Related Topics

Share this story