HomeNationalസിനിമയെ വെല്ലുന്ന രാഷ്ട്രീയ വിജയം; വിജയിയുടെ ഡ്രൈവറുടെ മകൻ വിരുഗമ്പാക്കത്ത് എംഎൽഎ...

സിനിമയെ വെല്ലുന്ന രാഷ്ട്രീയ വിജയം; വിജയിയുടെ ഡ്രൈവറുടെ മകൻ വിരുഗമ്പാക്കത്ത് എംഎൽഎ | Sabarinathan TVK Winner

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അട്ടിമറികൾ തുടരുന്നതിനിടെ, സാധാരണക്കാരെ ചേർത്തുപിടിച്ചുള്ള വിജയിയുടെ രാഷ്ട്രീയ പരീക്ഷണം വിരുഗമ്പാക്കത്ത് വിജയം കണ്ടു (Sabarinathan TVK Winner). വിജയിയുടെ പേഴ്സണൽ ഡ്രൈവറും മുപ്പത് വർഷത്തോളമായി താരത്തിന്റെ നിഴലായി കൂടെയുള്ള വ്യക്തിയുമായ രാജേന്ദ്രന്റെ മകൻ ആർ. ശബരിനാഥനാണ് വിരുഗമ്പാക്കം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ എ.എം.വി. പ്രഭാകര രാജയെയാണ് ശബരിനാഥൻ പരാജയപ്പെടുത്തിയത്. 27,086 വോട്ടുകളുടെ മികച്ച ഭൂരിപക്ഷമാണ് കന്നിമത്സരത്തിൽ തന്നെ ശബരിനാഥൻ നേടിയത്. വിരുഗമ്പാക്കത്തെ ടിവികെയുടെ മണ്ഡലം സെക്രട്ടറി കൂടിയായ ശബരിനാഥന് സ്ഥാനാർത്ഥിത്വം നൽകിയപ്പോൾത്തന്നെ അത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

വിജയിയുടെ വീട്ടിലെ ജീവനക്കാരന്റെ മകൻ എന്നതിലുപരി, പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രവർത്തകനെന്ന നിലയിലാണ് ശബരിനാഥന് വിജയ് സീറ്റ് നൽകിയത്. “ഡിഎംകെയുടെ ആധിപത്യത്തിന് അന്ത്യമായിരിക്കുന്നു” എന്നായിരുന്നു വിജയിച്ച ശേഷം ശബരിനാഥന്റെ ആദ്യ പ്രതികരണം. തന്റെ വിജയത്തിന് പിന്നിൽ വിജയ് സാറിന്റെ വലിയ പിന്തുണയും ജനങ്ങളുടെ വിശ്വാസവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.

തമിഴ്‌നാട്ടിൽ ദ്രാവിഡ പാർട്ടികൾക്ക് പകരം സാധാരണക്കാർക്കും അവസരം ലഭിക്കുന്ന പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് ടിവികെ തുടക്കമിട്ടതിന്റെ തെളിവായി ഈ വിജയത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ തോൽവിയും വിജയിയുടെ ഡ്രൈവറുടെ മകന്റെ വിജയവുമെല്ലാം തമിഴ് രാഷ്ട്രീയത്തിലെ ചരിത്രപരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

Story Summary: In an inspiring political turn, R. Sabarinathan, the son of TVK chief Vijay’s long-time personal driver Rajendran, has won the Virugambakkam seat by defeating DMK’s sitting MLA with a margin of over 27,000 votes. This victory highlights TVK’s strategy of giving opportunities to ordinary citizens.

WhatsApp Channel Banner

Latest updates

‘സ്കോളർഷിപ്പിലാണ് പഠിച്ചത്, രേഖകൾ പരിശോധിച്ചോളൂ’: ആരോപണങ്ങൾക്ക് മറുപടിയുമായി അഭിജീത്...

ന്യൂഡൽഹി: കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും തന്റെ ഉപരിപഠന ചെലവുകളെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കേ. ബോസ്റ്റൺ സർവ്വകലാശാലയുടെ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് താൻ...

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന്...

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷൺ...

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ മുൻ റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും ഡൽഹി റോസ് അവന്യൂ കോടതി വെറുതെവിട്ടു....

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്: ഖാദി ബോർഡ്...

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന വ്യക്തി തുടർച്ചയായി ഉന്നത പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന ആരോപണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ കേസെടുക്കില്ലെന്ന് ഡൽഹി...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ചെന്ന ആരോപണം നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഡൽഹി പൊലീസ് തീരുമാനിച്ചതായി റിപ്പോർട്ട് (Jantar Mantar protest abusive remarks...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...