ടി-20 ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 12 കോടി രൂപ.!!

 ടി-20 ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 12 കോടി രൂപ
 ടി-20 ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 12 കോടി രൂപ. അതേസമയം, ഫൈനലിൽ പരാജയപ്പെടുന്ന റണ്ണേഴ്സ് അപ്പിന് 6 കോടി രൂപയും ലഭിക്കും. സെമിഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 3 കോടി രൂപ വീതമാണ് ലഭിക്കുക. ആകെ 42 കോടി രൂപയാണ് ടൂർണമെൻ്റിൻ്റെ സമ്മാനത്തുക. രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പർ 12ലെ ഓരോ വിജയത്തിനും 30 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. ഈ ഘട്ടത്തിൽ പുറത്താവുന്ന ടീമുകൾക്ക് 52 ലക്ഷം രൂപ വീതം ലഭിക്കും. യോഗ്യതാ മത്സരങ്ങളിലെ വിജയങ്ങൾക്കും യോഗ്യതാ ഘട്ടത്തിൽ പുറത്താവുന്ന നാല് ടീമുകൾക്കും 30 ലക്ഷം രൂപ വീതം ലഭിക്കും.ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

Share this story