HomeNational'മമതയ്ക്ക് 14-ാം നിലയിലെ കസേര നഷ്ടമായി, എനിക്ക് എൻ്റെ മകളെയും': RG...

‘മമതയ്ക്ക് 14-ാം നിലയിലെ കസേര നഷ്ടമായി, എനിക്ക് എൻ്റെ മകളെയും’: RG കർ ഇരയുടെ അമ്മയായ BJP എംഎൽഎ | RG Kar Victim Mother

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി ആർ.ജി കർ ആശുപത്രിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ അമ്മയും ബി.ജെ.പി എം.എൽ.എയുമായ രത്ന ദെബ്നാഥ്. സംസ്ഥാന സെക്രട്ടേറിയറ്റായ ‘നബന്ന’യിലെ 14-ാം നിലയിലെത്തി പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ സന്ദർശിച്ച ശേഷമാണ് പാനിഹാട്ടിയിൽ നിന്നുള്ള എം.എൽ.എയായ രത്ന സോഷ്യൽ മീഡിയയിലൂടെ മമതയെ ലക്ഷ്യമിട്ട് കുറിപ്പ് പങ്കുവെച്ചത്.(RG Kar Victim Mother BJP MLA Ratna Debnath Meets WB CM Suvendu Adhikari Slams Mamata Banerjee)

ഇന്ന് ഞാൻ നബന്നയുടെ 14-ാം നിലയിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ചയിലാണ്. സത്യസന്ധതയുടെ കരുത്ത് വളരെ വലുതാണ്. അനീതിക്കെതിരെ നമ്മൾ ക്ഷമയോടെ പോരാടുകയേ വേണ്ടൂ, രത്ന ദെബ്നാഥ് എക്സിൽ കുറിച്ചു. മമത ബാനർജിയുടെ പരാജയത്തെ തന്റെ വ്യക്തിപരമായ നഷ്ടവുമായി താരതമ്യം ചെയ്തുകൊണ്ട് അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇന്ന് മമതയും ഞാനും ഒരുപോലെ ദുഃഖിതരാണ്. എനിക്ക് എന്റെ ഏക മകളെ നഷ്ടപ്പെട്ടു, ഞാൻ ജനങ്ങളെ സേവിക്കാൻ എന്നെത്തന്നെ സമർപ്പിച്ചു. മമതയ്ക്ക് 14-ാം നിലയിലെ അവരുടെ മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടു.” മുൻ മുഖ്യമന്ത്രിയും അവരുടെ സംഘവും ഇതിലും വലിയ ദരുന്തം വരും ദിവസങ്ങളിൽ നേരിടേണ്ടി വരുമെന്നും ‘കാത്തിരുന്ന് കാണാം’ എന്നും അവർ മുന്നറിയിപ്പ് നൽകി.

2024 ഓഗസ്റ്റ് 8, 9 തീയതികളിലെ അർദ്ധരാത്രിയിലാണ് ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ റൂമിനുള്ളിൽ 31 വയസ്സുകാരിയായ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടർ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കേസിൽ തെളിവുകൾ നശിപ്പിക്കാനും സംഭവം ഒതുക്കിതീർക്കാനും അന്നത്തെ തൃണമൂൽ സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ശ്രമം നടന്നതായി വലിയ ആരോപണമുയർന്നിരുന്നു. ഈ സംഭവം രാജ്യത്തുടനീളമുള്ള ഡോക്ടർമാരുടെയും ജനങ്ങളുടെയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും, തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.എം.സിയുടെ വൻ പരാജയത്തിലേക്ക് നയിക്കുകയുമായിരുന്നു.

Story Summary

Ratna Debnath, BJP MLA and mother of the RG Kar rape-murder victim, met West Bengal CM Suvendu Adhikari at Nabanna and slammed Mamata Banerjee over TMC’s election defeat. Following the political shift, CM Adhikari suspended top IPS officers involved in the case, promising expedited justice.

WhatsApp Channel Banner

Latest updates

എഡിജിപി എം.ആർ. അജിത് കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി; സസ്പെൻഷൻ...

കൊച്ചി: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തിരിച്ചടി (ADGP MR Ajith Kumar). സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ...

‘ജനറേഷൻ ഗട്ടർ’ പരാമർശം; കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി...

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളെ "ജനറേഷൻ ഗട്ടർ" എന്ന് വിശേഷിപ്പിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP Kangana Ranaut). രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി...

പൊതുആരോഗ്യ മേഖലയെ തകർക്കുന്നത് യുഡിഎഫ് സർക്കാർ; കോർപറേറ്റുകൾക്ക് വഴിയൊരുക്കുന്ന...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തി സ്വകാര്യ കോർപറേറ്റ് ആശുപത്രികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു (M V...

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പുനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന...

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി (Aluva missing girl). പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ...

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...