പി​ഡ​ബ്ല്യൂ​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീട്ടിൽ റെയ്ഡ്; പൈ​പ്പി​നുള്ളിൽ നിന്ന് 25 ല​ക്ഷം രൂ​പ കണ്ടെടുത്തു

rupee
 ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പി​ഡ​ബ്ല്യൂ​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്റെ വീ​ട്ടി​ൽ ​നി​ന്ന് 25 ല​ക്ഷ​വും സ്വ​ർ​ണ​വും പി​ടി​കൂ​ടി. അ​ഴി​മ​തി വി​രു​ദ്ധ സ്ക്വാ​ഡ് നടത്തിയ പരിശോധനയിൽ പൊ​തു​മാ​ര​മ​ത്ത് വ​കു​പ്പി​ലെ ജോ​യി​ന്‍റ് എ​ൻ​ജി​നി​യ​ർ സാ​ന്താ ഗൗ​ഡ​യു​ടെ വീ​ട്ടി​ലെ പൈ​പ്പി​നു​ള്ളി​ൽ​ നി​ന്നാ​ണ് പ​ണ​വും സ്വ​ർ​ണ​വും ക​ണ്ടെ​ടു​ത്ത​ത്. ക​ർ​ണാ​ട​ക​യി​ലെ ക​ൽ​ബു​ർ​ഗി​യി​ലാ​ണ് സം​ഭ​വം. റെ​യ്ഡ് വി​വ​രം നേ​ര​ത്തെ അ​റി​ഞ്ഞ​തി​നാ​ൽ ഗൗ​ഡ പ​ണ​വും സ്വ​ർ​ണ​വും പൈ​പ്പി​ൽ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​രാ​റു​കാ​രി​ൽ​നി​ന്നും ല​ഭി​ച്ച അ​ന​ധി​കൃ​ത പ​ണ​മാ​ണ് ഇ​തെ​ന്ന് അ​ഴി​മ​തി വി​രു​ദ്ധ സ്ക്വാ​ഡ് അ​റി​യി​ച്ചു.

Share this story