Times Kerala

 ദാല്‍ തടാകത്തില്‍ 'അല്ലിഗേറ്റര്‍' മത്സ്യത്തിന്റെ സാന്നിധ്യം; ആശങ്ക 

 
 ദാല്‍ തടാകത്തില്‍ 'അല്ലിഗേറ്റര്‍' മത്സ്യത്തിന്റെ സാന്നിധ്യം; ആശങ്ക 

 ദാല്‍ തടാകത്തില്‍ 'അല്ലിഗേറ്റര്‍' മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് വിദഗ്ധരില്‍ ആശങ്ക ഉയർത്തി. മനുഷ്യ ജീവന് മാത്രമല്ല നദിയുടെ പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാകുന്നതാണ് ഈ മത്സ്യങ്ങൾ എന്നതാണ് ആശങ്കക്ക് കാരണം. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ആണ് ഈ ഇനത്തില്‍പെടുന്ന മത്സ്യത്തിന്റെ സന്നിധ്യം തിരിച്ചറിഞ്ഞത്.മാംസഭുക്കുകളായ ഈ മത്സ്യത്തിന്റെ സ്വദേശം വടക്കന്‍ അമേരിക്കയാണെങ്കിലും ഭോപ്പാലിലും കേരളത്തിലും ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ പ്രാദേശിക മത്സ്യവിഭാഗത്തിന് ഇവര്‍ വെല്ലുവിളിയാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. തടാകത്തില്‍ ഇത്തരത്തിലുള്ള മറ്റ് മീനുകളുണ്ടോ എന്ന് പഠിക്കുകയാണ് ലേക്ക് കണ്‍സര്‍വേഷന്‍ ആന്റ് മാനേജ്മെന്റ് അതോറിറ്റി.ചെറിയ മത്സ്യങ്ങളെ ഇവ ആഹാരമാക്കുന്നതിനാല്‍ ഭോപ്പാല്‍ പോലെയുള്ള ഇടങ്ങളില്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരം അപകടകാരികളായ മത്സ്യങ്ങള്‍ ഇനിയും തടാകത്തിലുണ്ടോ എന്ന പരിശോധനയിലാണ് വിദഗ്ധര്‍.


 

Related Topics

Share this story