Times Kerala

ചുമതലയേറ്റ മോദി ആദ്യം ഒപ്പിട്ടത് കാർഷിക ധനസഹായ ഫയലിൽ

 
മോദി
ന്യൂഡൽഹി: പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നരേന്ദ്രമോദി ആദ്യം ഒപ്പിട്ടത് കാർഷിക ധനസഹായ ഫയലിൽ. പാർലമെൻറ് സൗത്ത് ബ്ലോക്കിൽ സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന് എത്തി അദ്ദേഹം ചുമതലയേറ്റിരുന്നു. വൈകീട്ടാണ് മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് ശേഷം വകുപ്പുകളിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ട് ബി ജെ പി റെയിൽവേ അടക്കം പ്രധാന മന്ത്രാലയങ്ങൾ നിലനിർത്തിയേക്കുമെന്നും നിർമ്മല സീതാരാമന് പകരം പിയൂഷ് ഗോയലിന് ധനകാര്യം കിട്ടിയേക്കുമെന്നാണ്. ആന്ധ്രയിൽ നിന്നുള്ള നേതാവ് ഡി.പുരന്ദരേശ്വരിയുടെ പേരും സ്പീക്കർ സ്ഥാനത്തേക്ക് ചർച്ചയിലുണ്ട്. അംഗീകാരം ലഭിച്ച ഫയൽ 9 കോടിയിലധികം കർഷകർക്ക് രണ്ടായിരം രൂപ വീതം നല്കുന്നതിനുള്ളതായിരുന്നു. ഇതിനു ശേഷം പ്രധാനമന്ത്രി പറഞ്ഞത് കർഷകരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള കൂടുതൽ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ്. മോദി ഈ സന്ദേശം നല്കുന്നത് കർഷകരും ഗ്രാമീണ ജനതയും യു പിയിലടക്കം തെരഞ്ഞെടുപ്പിൽ ബി ജെ പിയോട് അകന്നു എന്ന വിലയിരുത്തലിനിടെയാണ്.

Related Topics

Share this story