HomeNationalബിഹാർ പോലീസ് കോൺസ്റ്റബിൾ പരീക്ഷ: യാത്രാ സൗകര്യത്തിലെ അപാകതയെത്തുടർന്ന് പാടലിപുത്ര റെയിൽവേ...

ബിഹാർ പോലീസ് കോൺസ്റ്റബിൾ പരീക്ഷ: യാത്രാ സൗകര്യത്തിലെ അപാകതയെത്തുടർന്ന് പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ വൻ അക്രമം | Patna Railway Station Violence

പട്ന : ബിഹാറിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ വലിയ അക്രമത്തിൽ കലാശിച്ചു. ആവശ്യത്തിന് ട്രെയിൻ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച രാത്രി മുതൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം പിന്നീട് റെയിൽവേ സ്റ്റേഷനെ യുദ്ധക്കളമാക്കി മാറ്റുകയായിരുന്നു.(Patna Railway Station Violence During Bihar Police Constable Exam Protests)

നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ റെയിൽവേ ട്രാക്കിലിറങ്ങി ട്രെയിനുകൾ തടഞ്ഞു. എമർജൻസി ചെയിൻ നിരന്തരം വലിച്ചും സർവീസുകൾ സ്തംഭിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ച പൊലീസിന് നേരെ ഉദ്യോഗാർത്ഥികൾ കല്ലേറ് നടത്തി. പാറ്റ്ന റേഞ്ച് ഐജി ജിതേന്ദ്ര റാണ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥിതി വഷളായതോടെ ആകാശത്തേക്ക് വെടിയുതിർക്കേണ്ടിയും വന്നു. പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ ചില സാമൂഹിക വിരുദ്ധരാണ് അക്രമങ്ങൾക്ക് പിന്നിലെന്ന് പട്ന ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ത്യാഗരാജൻ വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾക്കായി സ്പെഷ്യൽ ട്രെയിനുകൾ സജ്ജമാക്കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച നടക്കുന്ന ബിഹാർ പോലീസ് പ്രൊഹിബിഷൻ, ജയിൽ വാർഡർ, മൊബൈൽ സ്ക്വാഡ് കോൺസ്റ്റബിൾ പരീക്ഷകൾക്ക് മുന്നോടിയായാണ് ഈ സംഘർഷം നടന്നത്. റെയിൽവേ സ്വത്തുക്കൾ നശിപ്പിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Story Summary

Hundreds of police constable exam candidates turned violent at Pataliputra Railway Station in Patna, alleging inadequate transport facilities ahead of their examination. The protest escalated into a clash with police, resulting in injuries to several officers, including the Patna Range IG, while authorities have blamed anti-social elements for instigating the destruction of railway property.

WhatsApp Channel Banner

Latest updates

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’: ചീഫ് ജസ്റ്റിസിന് നന്ദി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ പരിഹസിച്ച് 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത്...

US-ഇറാൻ യുദ്ധത്തിൽ വഴിത്തിരിവ്: 13 ദിവസങ്ങൾക്ക് ശേഷം സൈനിക...

വാഷിംഗ്ടൺ: ഇറാന് നേരെ തുടർച്ചയായി നടത്തിവന്ന സൈനിക ആക്രമണങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. കഴിഞ്ഞ 13 ദിവസമായി അനുബന്ധ ആക്രമണങ്ങൾക്ക് തുടർച്ചയായി പച്ചക്കൊടി കാട്ടിയിരുന്ന സ്ഥാനത്താണ് വെള്ളിയാഴ്ച...

‘BJP പ്രവർത്തകർക്ക് പദവികളേക്കാൾ വലുത് രാജ്യവും യുവാക്കളും’: ധർമേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിവാദങ്ങൾക്കും ആഴ്ചകൾ നീണ്ട വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....