പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച് ബിആർഎസ്
Fri, 26 May 2023

ന്യൂഡൽഹി: പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച് ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്). ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള 19 പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ച വേളയിൽ, നിലപാട് വ്യക്തമാക്കാതെ ബിആർഎസ് മൗനം പാലിച്ചിരുന്നു. ചടങ്ങിൽ ബിആർഎസ് പങ്കെടുക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുമെന്ന് തെലുങ്കുദേശം പാർട്ടി, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി എന്നീ പാർട്ടികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.