മൊബൈൽ ഫോണുകൾ കവർന്ന് ഓൺലൈൻ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ

 മൊബൈൽ ഫോണുകൾ കവർന്ന് ഓൺലൈൻ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി: മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്നവരെ ഡൽഹി പൊലീസ് പിടികൂടി. മോഷണത്തിന് ഇരയാകുന്നവരുടെ വാലറ്റുകളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഷിബു എന്ന ഷോയിബ്, മോനു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ കൈവശം മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് സ്കൂട്ടി, വിവിധ സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Share this story