ഒരു കിലോ തക്കാളിക്ക് ഒരു 'ചിക്കൻ ബിരിയാണി' സൗജന്യം; വമ്പൻ ഓഫറുമായി ഹോട്ടൽ

 ഒരു കിലോ തക്കാളിക്ക് ഒരു 'ചിക്കൻ ബിരിയാണി' സൗജന്യം; വമ്പൻ ഓഫറുമായി ഹോട്ടൽ
 ചെന്നൈ: രാജ്യത്ത് തക്കാളി വില കുതിച്ചു കയറുകയാണ്. ഇതിനിടെ വ്യത്യസ്ഥമായ ഒരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്തമിഴ്നാട് കാഞ്ചീപുരത്തെ ​ഒരു ഹോട്ടലുടമ. ഒരു കിലോ തക്കാളിയുമായി വരുന്നവർ ഒരു ചിക്കൻ ബിരിയാണി സൗജന്യം എന്ന ഓഫറാണ് ഹോട്ടലുടമ നൽകിയത്. അതേസമയം, ഓഫറിന് സോഷ്യൽ മീഡിയ വൻ സ്വീകാര്യത ലഭിച്ചു. ഇതോടെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഹോട്ടലിലേക്ക് നിരവധി പേരാണ് എത്തിയത്. ഓഫറിൽ മറ്റൊരു വ്യത്യസ്ഥതയും ഹോട്ടലുടമ നൽകി. രണ്ട് ചിക്കൻ ബിരിയാണി വാങ്ങുന്നവർക്ക് അരക്കിലോ തക്കാളി അങ്ങോട്ട് നൽകുമെന്നായിരുന്നു രണ്ടാമത്തെ ഓഫർ. സംഭവം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.  80 രൂപയുടെ ബിരിയാണിക്ക് പകരം 140 രൂപയുടെ തക്കാളി വസൂലാക്കാൻ ഹോട്ടലുടമ ശ്രമിച്ചുവെന്ന് ചിലർ വിമര്ശിക്കുന്നുമുണ്ട്. തമിഴ്നാട്ടിൽ 100ലധികം രൂപയുടെ സമീപ ദിവസങ്ങളിൽ തക്കാളിയുടെ വില. വരും ദിവസങ്ങളിൽ വില വർദ്ധിക്കുമെന്നും സൂചനയുണ്ട്.

Share this story