യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ; ഡൽഹി ഹൈക്കോടതിയെ സമീപിച്ചു
May 27, 2023, 07:46 IST

ന്യൂഡൽഹി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഭീകരൻ യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ(ദേശീയ അന്വേഷണ ഏജൻസി). ഈ ആവശ്യം ഉന്നയിച്ച് എൻഐഎ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
2022 മേയിൽ, ജമ്മുകാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) തലവനായ മാലിക്കിനെ ഡൽഹി കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും തീവ്രവാദ ഫണ്ടിംഗ് കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) പ്രസക്തമായ വകുപ്പുകൾ പ്രകാരം ശിക്ഷിക്കുകയും ചെയ്തിരുന്നു. യാസിൻ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
അതിക്രൂരനായ ഈ ഭീകരന് വധശിക്ഷ നൽകാതിരിക്കുന്നത് നീതിനിഷേധത്തിന് കാരണമാകുമെന്നാണ് എൻഐഎയുടെ വാദം. എൻഐഎയുടെ ഹർജി മെയ് 29 ന് ജസ്റ്റീസുമാരായ സിദ്ധാർഥ് മൃദുൽ, തൽവന്ത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.