വൈറ്റ് കോളർ ഭീകരവാദം: അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ 139 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി | Al-Falah University

ഫരീദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'വൈറ്റ് കോളർ ഭീകര മൊഡ്യൂളു'മായി ഈ സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്
  Al-Falah University
Updated on

ന്യൂഡൽഹി: അൽ ഫലാഹ് യൂണിവേഴ്‌സിറ്റി (Al-Falah University) ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണ്ണായക നടപടിയുമായി ഇഡി. സർവകലാശാല കാമ്പസിനുള്ളിലെ 54 ഏക്കർ ഭൂമി ഉൾപ്പെടെ 139 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. സിദ്ദിഖിയും കുടുംബാംഗങ്ങളും സർവകലാശാലാ ഫണ്ടുകൾ വകമാറ്റിയതായും വൻതോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ഫരീദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'വൈറ്റ് കോളർ ഭീകര മൊഡ്യൂളു'മായി ഈ സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവിടെ പഠിച്ചിരുന്നവരും ജോലി ചെയ്തിരുന്നവരുമായ ഏതാനും ഡോക്ടർമാർ ഭീകരവാദക്കേസുകളിൽ ഉൾപ്പെട്ടതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ഷഹീൻ ഷാഹിദ്, ഡോ. ഉമർ ഉൻ നബി എന്നിവർ അൽ ഫലാഹ് സർവകലാശാലയുമായി അടുത്ത ബന്ധമുള്ളവരാണ്.

വ്യാജ യുജിസി അംഗീകാരവും നാക് അക്രഡിറ്റേഷനും കാണിച്ച് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും വഞ്ചിച്ചുകൊണ്ട് ഏകദേശം 415 കോടി രൂപയോളം സർവകലാശാല തട്ടിയെടുത്തതായാണ് ഇഡി വ്യക്തമാക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇവിടേക്ക് ഫണ്ട് എത്തിയിട്ടുണ്ടോ എന്നും ഏജൻസി പരിശോധിക്കുന്നുണ്ട്. സർവകലാശാലയുടെ നിർമ്മാണ കരാറുകളും ഹോസ്റ്റൽ കാറ്ററിംഗ് സേവനങ്ങളും സിദ്ദിഖിയുടെ സ്വന്തം സ്ഥാപനങ്ങൾ വഴിയാണ് നടത്തിയിരുന്നത്. നേരത്തെ 2001-ലും സമാനമായ സാമ്പത്തിക തട്ടിപ്പ് കേസിൽ സിദ്ദിഖി അറസ്റ്റിലായിട്ടുണ്ട്.

Summary

The Enforcement Directorate (ED) has seized assets worth ₹139 crore, including 54 acres of land, belonging to Al-Falah University in connection with a money laundering case against its chairman, Jawad Ahmed Siddiqui. Investigations revealed that the institution has links to a "white-collar terror module," with several doctors associated with the university arrested for involvement in terror activities like the Red Fort blast. The ED also uncovered a massive fraud of ₹415 crore, where the university allegedly misled students using fake UGC and NAAC certifications.

Related Stories

No stories found.
Times Kerala
timeskerala.com