Times Kerala

ദക്ഷിണ റെയില്‍വേയിൽ പുതു ചരിത്രം; ആദ്യമായി ട്രാന്‍സ് ടിടിഇ

 
ദക്ഷിണ റെയില്‍വേയിൽ പുതു ചരിത്രം; ആദ്യമായി ട്രാന്‍സ് ടിടിഇ

ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ്- ടിടിഇ ആയി നാ​ഗര്‍കോവില്‍ സ്വദേശി സിന്ധു ​ഗണപതി. ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍ എന്നാണ് ടിടിഇ’യുടെ പൂർണ്ണരൂപം. കഴിഞ്ഞയാഴ്ചയാണ് സിന്ധു ഡിണ്ടി​ഗല്‍ റെയില്‍വേ സ്റ്റേഷനിലെ ടിടിഇ ഉദ്യോ​ഗസ്ഥയായി ജോലിയിൽ പ്രവേശിച്ചത്.

2003ല്‍ ആണ് ജി സിന്ദന്‍ റെയില്‍വേ ജോലിയില്‍ കയറുന്നത്. എന്നാൽ പിന്നീട് ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ ഇവർ സിന്ധുവായി മാറുകയായിരുന്നു. മാനസിക സമ്മര്‍ദം കാരണം 2010ല്‍ ജോലി വിട്ട് സഹട്രാന്‍സ്ജെന്‍ഡറുകള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയിരുന്നു. 18 മാസത്തിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ലിം​ഗമാറ്റം അം​ഗീകരിച്ച റെയില്‍വേ അധികൃതര്‍ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്ന് സിന്ധു വ്യക്തമാക്കി.

Related Topics

Share this story