Times Kerala

നീറ്റ് പരീക്ഷാ ക്രമക്കേട്; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് എന്‍ടിഎ

 
നീ​റ്റ് പി​ജി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി ഇ​ന്ന്
നീറ്റ് പരീക്ഷ ക്രമക്കേടിൽ എന്‍ടിഎ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു . ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് എന്‍ടിഎ വ്യക്തമാക്കി. പട്‌നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേടുകള്‍ ഉണ്ടായത്.വ്യാപക ചോര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍ടിഎ വ്യക്തമാക്കി. ഹര്‍ജിക്കാരുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നാണ് എന്‍ടിഎ പറയുന്നത്.
നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറിൽ സൂക്ഷിച്ചതടക്കമുള്ള വിശദാംശങ്ങൾ അറിയിക്കണം. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നു വ്യക്തമാക്കണം.കളങ്കിതരായ വിദ്യാർത്ഥികളെ കൃത്യമായി തിരിച്ചറിയാൻ സാധിക്കുമോ എന്ന് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു. 

Related Topics

Share this story