Times Kerala

 വേദങ്ങളും രാമായണവും മഹാഭാരതവും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടി   

 
വേദങ്ങളും രാമായണവും മഹാഭാരതവും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടി
 ന്യൂഡൽഹി: അയോധ്യാ സംഭവങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അയോധ്യ ആധുനിക ചരിത്രത്തിന്റെ ഭാഗമാക്കണമെന്നാണ് ശുപാര്‍ശ നൽകി. ക്ലാസിക്കല്‍ ചരിത്രത്തില്‍ രാമായണവും ഭാഗവതവും വേദങ്ങളും ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ശ്രീരാമന്റെ കഥകളും ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതി നീക്കം. വേദങ്ങള്‍, വേദകാലഘട്ടം, രാമായണത്തിന്റെ ഭാഗങ്ങള്‍, രാമന്റെ യാത്ര തുടങ്ങിയവയാണ് ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ നീക്കം നടത്തുന്നത്. സാമൂഹിക ശാസ്ത്ര പാഠങ്ങളിലെ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍.

Related Topics

Share this story